സ്കൂട്ടറില്‍ വിൽപനക്ക് കൊണ്ടുപോയ 15 ലിറ്റര്‍ ചാരായവുമായി യുവാവ് പിടിയില്‍

അമ്പലത്തറ: . കല്ലിയൂര്‍ കുളവരമ്പത്ത് വീട്ടില്‍ കൊട്ടാരം രതീഷ് എന്ന രതീഷാണ് (37) തിരുവനന്തപുരം എക്സൈസ് സ്ക്വാഡി​െൻറ പിടിയിലായത്. നിരവധി കഞ്ചാവുകേസിലെ പ്രതിയായ ഇയാള്‍ ദിവസങ്ങളായി എക്സൈസ് സംഘത്തി​െൻറ നീരീക്ഷണത്തിലായിരുന്നു. കഴിഞ്ഞദിവസം മോട്ടോര്‍ ബൈക്കില്‍ 15 ലിറ്റര്‍ ചാരായവുമായി വെങ്ങാനൂര്‍ കോളിയൂര്‍ ഭാഗത്തുകൂടി സഞ്ചരിക്കുന്നതായി വിവരം ലഭിച്ചതിെന തുടർന്നാണ് അറസ്റ്റ്. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്. വിനോദ്, ഇന്‍സ്പെക്ടര്‍ പ്രവീണ്‍, പ്രവിൻറിവ് ഓഫിസര്‍, സുനില്‍, സീനിയര്‍ എക്സൈസ് ഓഫിസര്‍മാരായ ടോണി, പ്രകാശ്, ബിനു, അജയന്‍ എന്നിവര്‍ ഉൾപ്പെട്ട സംഘമാണ് അറസ്റ്റിന് നേതൃത്വം നൽകിയത്. ഗണേശോത്സവം: സ്വാഗതസംഘം രൂപവത്കരിച്ചു തിരുവനന്തപുരം: ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിനായകചതുർഥിയോടനുബന്ധിച്ച് സെപ്റ്റംബറിൽ നടക്കുന്ന ആഘോഷങ്ങളുടെ സ്വാഗതസംഘം രൂപവത്കരണയോഗം ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ. ജി. മാധവൻനായർ ഉദ്ഘാടനം ചെയ്തു. 501 അംഗ സംസ്ഥാനതല അഘോഷ കമ്മിറ്റിക്ക് രൂപം നൽകി. ഭാരവാഹികൾ: ഡോ. ജി. മാധവൻനായർ (ചെയർ.), ജി. ശേഖരൻനായർ (പ്രസി.), രാജശേഖരൻ നായർ (വർക്കിങ് പ്രസി.), ചൂഴാൽ നിർമലൻ, കല്ലിയൂർ ശശി, ദിനേശ് പണിക്കർ, ആലുവിള അജിത്ത്, ചെങ്കൽ ശ്രീകുമാർ, ഡോ. അശോകൻ (വൈസ് പ്രസി.), പ്രശാന്തി ഗണേശ്, ബബ്ലു ശങ്കർ, സന്തോഷ്, മണക്കാട് രാമചന്ദ്രൻ (ജോ. കൺ.), രാധാകൃഷ്ണൻ (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.