വെള്ളറട സര്‍ക്കാര്‍ ആശുപത്രിയില്‍ കവര്‍ച്ച

വെള്ളറട: വെള്ളറട സർക്കാർ ആശുപത്രിയിലും ജങ്ഷനിൽ നിർത്തിയിട്ടിരുന്ന വാനിലും കവർച്ച. വ്യാഴാഴ്ച സര്‍ക്കാര്‍ ആശുപത്രിയുടെ പിന്നിലെ വാതിൽ തകര്‍ത്താണ് മോഷ്ടാവ് ആശുപത്രി ഒ.പി ബ്ലോക്കില്‍ പ്രവേശിച്ചത്. ഒ.പി മുറിയിലെ മേശയിലെ അറകൾ തകര്‍ത്തു. സ്റ്റോർ റൂം കുത്തിത്തുറന്ന നിലയിലായിരുന്നു. മരുന്നുകൾ നഷ്ടപ്പെട്ടതായാണ് സൂചന. കണക്കെടുപ്പ് പൂർത്തിയാക്കിയാലേ ഇതിൽ വ്യക്തത വരൂ. ആശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാരനുണ്ടെങ്കിലും വ്യാഴാഴ്ച അവധിയിലായിരുന്നു. രാവിലെ ജീവനക്കാരെത്തി ഒ.പി പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് കവര്‍ച്ചവിവരം അറിഞ്ഞത്. സി.ഐ അജിത്കുമാറി​െൻറയും എസ്.ഐ സതീഷ്‌കുമാറി​െൻറയും നേതൃത്വത്തിൽ പൊലീസ് എത്തി തെളിവെടുപ്പ് നടത്തി. തുടര്‍ന്ന്, വിരലടയാള വിദഗ്ധർ, ഡോഗ് സ്‌ക്വാഡ് എന്നിവരും തെളിവുകൾ ശേഖരിച്ചു. ഹരീന്ദ്രന്‍ എം.എല്‍.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിസൻറ് സുജാതകുമാരി, ഡി.എം.ഒ പ്രീത, ആശുപത്രി വികസനസമതി അംഗങ്ങൾ എന്നിവർ സ്ഥലത്തെത്തിയിരുന്നു. വെള്ളറട ജങ്ഷനിലെ സ്റ്റാൻഡില്‍ നിർത്തിയിട്ടിരുന്ന വാനി​െൻറ ഗ്ലാസ് തകര്‍ത്ത് 3000 രൂപ കവര്‍ന്നു. തെളിവെടുപ്പ് പൂര്‍ത്തിയാക്കിയശേഷം പൊലീസ് കേസെടുത്തു. സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് എടുത്ത കത്രിക ഉപയോഗിച്ചാണ് സമാന്തര വാനി​െൻറ ചില്ല് തകര്‍ത്തതെന്നാണ് നിഗമനം. പ്രദേശത്തെ സി.സി.ടി.വി നിരീക്ഷിച്ചശേഷം നടപടി ശക്തമാക്കുമെന്ന് എസ്.ഐ സതീഷ്‌കുമാര്‍ പറഞ്ഞു. രണ്ട് വര്‍ഷം മുമ്പ് മെഡിക്കല്‍ ഓഫിസര്‍ പ്രതാപ​െൻറ ആശുപത്രി ക്വാര്‍ട്ടേഴ്‌സിലെ വാതിൽ തകര്‍ത്ത് പണവും സാധനസാമഗ്രികളും കവര്‍ന്ന സംഭവവും ഉണ്ടായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.