ശ്രീകാര്യത്ത് വൻ വാഹന മോഷണസംഘം പിടിയിൽ

കഴക്കൂട്ടം: നഗരത്തിൽ ഇരുചക്ര വാഹനങ്ങൾ മോഷ്ടിക്കുന്ന പ്രായപൂർത്തിയാകാത്തവരുൾപ്പെട്ട ഏഴംഗസംഘത്തെ ശ്രീകാര്യം പൊലീസ് പിടികൂടി. നഗരത്തി​െൻറ വിവിധ ഭാഗങ്ങളിൽനിന്ന് മോഷ്ടിച്ച ഒമ്പത് ഇരുചക്രവാഹനങ്ങളും കണ്ടെടുത്തു. ചെമ്പഴന്തി കട്ടച്ചൽ ഐഷാ മൻസിലിൽ സാജിദി​െൻറ (20) നേതൃത്വത്തിലുള്ള സംഘമാണ് പിടിയിലായത്. ആക്കുളം പ്രശാന്ത് നഗർ സ്വദേശിനിയുടെ ആക്ടിവ സ്‌കൂട്ടർ ഏതാനും ദിവസംമുമ്പ് മോഷണംപോയിരുന്നു. യുവതിയുടെ പരാതിയിൽ ശ്രീകാര്യം എസ്.ഐ സനോജി‍​െൻറ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് സംഘം കുടുങ്ങിയത്. സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ മോഷണസംഘത്തെ തിരിച്ചറിഞ്ഞ പൊലീസ് ഷാഡോ പൊലീസി​െൻറ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് പ്രതികൾ പിടിയിലായത്. സംഘത്തിൽ പ്രായപൂർത്തിയാകാത്ത ആറ് വിദ്യാർഥികളും ഉൾപ്പെട്ടിട്ടുണ്ട്. നഗരത്തി​െൻറ വിവിധ ഭാഗങ്ങളിൽനിന്നായി നിരവധി വാഹനങ്ങൾ ഇവർ മോഷ്ടിച്ചതായി കണ്ടെത്തിയിട്ടുണ്ട്. വട്ടപ്പാറ, പേരൂർക്കട, മെഡിക്കൽ കോളജ്, ശ്രീകാര്യം, പോത്തൻകോട് തുടങ്ങിയ സ്റ്റേഷൻ പരിധിയിൽ മോഷണംപോയ വാഹനങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. മോഷ്ടിച്ച വാഹനങ്ങൾ രൂപമാറ്റം വരുത്തി പെയിൻറടിച്ച് സ്റ്റിക്കറുകൾ പതിപ്പിച്ച് വ്യാജനമ്പർ പ്ലേറ്റ് ഘടിപ്പിച്ച് ഉപയോഗിക്കുകയും പിന്നീട് വിൽക്കുകയുമാണ് പതിവ്. സ്‌കൂളിലേക്കെന്നുപറഞ്ഞ് വീട്ടിൽ നിന്നിറങ്ങുന്ന ഇവർ സ്‌കൂളിൽ പോകാതെ കറങ്ങിനടന്ന് റോഡിൽ പാർക്ക് ചെയ്ത ബൈക്കുകൾ അടുത്ത കടയിലേക്കോ മറ്റോ ഉടമസ്ഥർ കയറുന്ന തക്കംനോക്കി മോഷ്ടിക്കുകയാണ് പതിവ്. ഇവരുടെ നേതൃത്വത്തിൽ നഗരത്തിൽ വലിയൊരുസംഘം പ്രവർത്തിക്കുന്നതായും കൂടുതൽപേർ നിരീക്ഷണത്തിലാണെന്നും പൊലീസ് അറിയിച്ചു. കഴക്കൂട്ടം അസിസ്റ്റൻറ് കമീഷണർ അനിൽകുമാറി​െൻറ മേൽനോട്ടത്തിൽ ശ്രീകാര്യം എസ്.ഐ സനോജ്, എസ്.ഐ ശരത്‌ലാൽ, എ.എസ് ഐ. ഷാജി, എസ്.സി.പി.ഒ നിധീഷ്‌, സാബു, മഹേഷ്, അനിൽ, കുട്ടപ്പൻ, ബിനു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.