സ്വച്ഛത അഭിയാൻ പഖ്‌വാദ; ദ്വൈവാര ശുചീകരണ പരിപാടിക്ക്​ തുടക്കം

തിരുവനന്തപുരം: വിവിധ കേന്ദ്ര മന്ത്രാലയങ്ങൾ ചേർന്ന് സംഘടിപ്പിക്കുന്ന സ്വച്ഛത അഭിയാൻ പഖ്‌വാദ, ദ്വൈവാര ശുചീകരണ പരിപാടിക്ക് കാര്യവട്ടം സായി എൽ.എൻ.സി.പി.ഇയിൽ തുടക്കം. 14 വരെ എൽ.എൻ.സി.പി.ഇ കാമ്പസിലും പരിസരപ്രദേശങ്ങളിലും സമീപ പ്രദേശമായ കഴക്കൂട്ടം ബീച്ചിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. എൽ.എൻ.സി.പി.ഇയിലെ കളിക്കളങ്ങൾ വൃത്തിയാക്കി പള്ളിപ്പുറം സി.ആർ.പി.എഫ് ഡി.ഐ.ജി മാത്യു എ. ജോൺ ഉദ്ഘാടനം ചെയ്തു. എൽ.എൻ.സി.പി.ഇ പ്രിൻസിപ്പൽ ഡോ. ജി. കിഷോർ, സംസ്ഥാന സ്പോർട്സ് കൗൺസിൽ ഭരണസമിതിയംഗം പി. ശശിധരൻ നായർ, സ്വിമ്മിങ് അസോസിയേഷൻ വൈസ് പ്രസിഡൻറ് എസ്. രാജീവ്, അസോസിയേഷൻ അംഗം സതീദേവി എന്നിവർ നേതൃത്വംനൽകിയ ശുചീകരണ പ്രവർത്തനങ്ങളിൽ വിദ്യാർഥികൾ, ജീവനക്കാർ, പരിശീലകർ, കായികതാരങ്ങൾ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.