തിരുവനന്തപുരം: സാമൂഹിക അരാജകത്വങ്ങൾ സാർവത്രികമായ കാലഘട്ടത്തിൽ സ്വഭാവസംസ്കരണത്തിലും വ്യക്തിത്വവികാസത്തിനും ഉൗന്നൽനൽകുന്ന ആത്മീയ വിദ്യാഭ്യാസം ആവശ്യമാണെന്ന് ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ സംസ്ഥാന ഉപാധ്യക്ഷൻ കെ.പി. അബൂബക്കർ ഹസ്രത്ത്. എം.ഡി.സി കോൺഫറൻസ് ഹാളിൽ നടന്ന മിദാദിെൻറ (മന്നാനിയ ഇസ്ലാമിക് ഡൈനാമിസം ഫോർ ആർട്ടിസ്റ്റിക് ഡെവലപ്മെൻറ്) വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്നാനിയ്യ മാനേജർ ചക്കമല ഷംസുദ്ദീൻ മൗലവി അധ്യക്ഷത വഹിച്ചു. ബഷീർ മൗലവി മുന്നിയൂർ, പുലിപ്പാറ സുലൈമാൻ മൗലവി, അബ്ദുൽ റാൻ മൗലവി പുകയൂർ എന്നിവർ സംസാരിച്ചു. മിദാദിെൻറ പുനഃസംഘടന പ്രവർത്തനങ്ങൾക്ക് സിദ്ദീഖ് മൗലവി വിളപ്പിൽശാല, ഹസീബ് മാസ്റ്റർ നാദാപുരം എന്നിവർ നേതൃത്വം നൽകി. ഭാരവാഹികൾ: ഹാഫിള് അസ്ലം കാട്ടുപുതുശ്ശേരി (ചെയർ.), ആസിഫ് അലിഹുസൈൻ പൂന്തുറ (ജന.കൺ.), മുഹമ്മദ് റാഷിദ് തടിക്കാട് (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.