തിരുവനന്തപുരം: കാലവർഷക്കെടുതിയിൽ ബുദ്ധിമുട്ടുന്ന മുഴുവൻ തൊഴിലാളികൾക്കും മൂന്നുമാസത്തെ സൗജന്യറേഷൻ നൽകണമെന്നും വീട് നഷ്ടപ്പെട്ട തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്നും കേരള കെട്ടിട നിർമാണത്തൊഴിലാളി കോൺഗ്രസ് (കെ.എസ്.കെ.എൻ.ടി.സി) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് എം.എം. ജേക്കബിനും കാലവർഷക്കെടുതിയിൽ ജീവൻ നഷ്ടപ്പെട്ടവർക്കും അനുശോചനം രേഖപ്പെടുത്തി. കാലവർഷക്കെടുതിയിൽ ജീവൻ നഷ്ടപ്പെട്ടവർക്കും അനുശോചനം രേഖപ്പെടുത്തി. നിർമാണത്തൊഴിലാളി ക്ഷേമനിധി ബോർഡ് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ബോർഡിെൻറ ഫണ്ട് മറ്റുള്ളവർക്ക് ഒാണത്തിന് ബോണസും ശമ്പളവും നൽകരുതെന്നും നിർമാണത്തൊഴിലാളികൾക്കും ബോണസ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ടി. ശരത്ചന്ദ്രപ്രസാദ് അധ്യക്ഷതവഹിച്ചു. കണ്ണൂർ ജില്ല പ്രസിഡൻറ് കെ.വി. ലോറൻസ് സ്വാഗതവും സംസ്ഥാന ഭാരവാഹികളായ നാരായണൻ നായർ, ടി.പി. പ്രസാദ്, പി. ഭുവനചന്ദ്രൻ നായർ, ജില്ല പ്രസിഡൻറുമാരായ വാമനപുരം യു.എസ്. സാബു, കെ.വി. രാഘവൻ, കെ. ദേവദാസ്, ജോസ്പ്രകാശ്, ചവറ അരവി, വി.കെ. രാജൻ, ശശികല രാജു, പുളിയ്ക്കൽ സന്തോഷ്, എം.കെ. സാബു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.