തിരുവനന്തപുരം: ക്ഷേമ പെന്‍ഷനുകളെ രാഷ്ട്രീയ നേട്ടത്തിനുവേണ്ടി ഉപയോഗിക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി.പി.എം അനുഭാവികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും മാത്രം പെന്‍ഷന്‍ നല്‍കാനുള്ള നീക്കത്തെ ഒരിക്കലും അംഗീകരിക്കാനാകില്ല. അനര്‍ഹരെ ഒഴിവാക്കുെന്നന്ന പേരിലാണ് സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നത്. 10 ലക്ഷത്തോളം അനര്‍ഹർ ക്ഷേമ പെന്‍ഷനുകള്‍ കൈപ്പറ്റുന്നുണ്ടെന്നാണ് മന്ത്രി തോമസ് ഐസക് പറയുന്നത്. എന്നാല്‍, എങ്ങനെയാണ് സര്‍ക്കാറിന് ഈ കണക്ക് ലഭിച്ചതെന്ന കാര്യം വ്യക്തമല്ല. പല തലങ്ങളില്‍ സൂക്ഷ്മ പരിശോധന നടത്തിയാണ് പെന്‍ഷന്‍ അനുവദിക്കുന്നത്. അനര്‍ഹരെ കണ്ടുപിടിക്കുന്നതില്‍ എന്താണ് മാനദണ്ഡമെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടില്ല. അനര്‍ഹരെ ഒഴിവാക്കുന്നതിന് ആരും എതിരല്ല. എന്നാല്‍, സി.പി.എം നിയോഗിക്കുന്നവര്‍ വീടുകളിൽ ചെന്ന് രാഷ്ട്രീയ പരിഗണന മുന്‍നിര്‍ത്തി അര്‍ഹരെ തീരുമാനിക്കുക എന്നതാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അത് രാഷ്ട്രീയമായി നേരിടും. അനര്‍ഹരെ കണ്ടുപിടിക്കുന്ന രീതി വിചിത്രമാണ്. സി.പി.എം കമ്മിറ്റികള്‍ നിയോഗിക്കുന്ന ആളുകള്‍ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനെന്ന വ്യാജേന വീടുകളിൽ കയറിയിറങ്ങി തങ്ങള്‍ക്ക് താല്‍പര്യമില്ലാത്തവരുടെ പേരുകള്‍ ഒഴിവാക്കാനുള്ളവരുടെ പട്ടികയില്‍പെടുത്തുകയാണ്. സി.പി.എമ്മിന് താല്‍പര്യമുള്ളവരും കുടുംബാംഗങ്ങളും അര്‍ഹരുടെയും താല്‍പര്യമില്ലാത്തവര്‍ അനര്‍ഹരുടെ പട്ടികയിലും പെടും- രമേശ് ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.