ബി.ജെ.പി ഭാരവാഹി പ്രഖ്യാപനം ശ്രീധരൻപിള്ളക്ക്​ ​വെല്ലുവിളിയാകും

ഗ്രൂപ് അടിസ്ഥാനത്തിൽ വീതംെവപ്പിന് അണിയറ നീക്കം തിരുവനന്തപുരം: ബി.ജെ.പിയുടെ സംസ്ഥാന ഭാരവാഹികളുടെ പ്രഖ്യാപനം അധ്യക്ഷനായി ചുമതലയേറ്റ അഡ്വ. പി.എസ്. ശ്രീധരൻപിള്ളക്ക് വെല്ലുവിളിയാകും. മുെമ്പങ്ങുമില്ലാത്തനിലയിൽ സംസ്ഥാന ബി.ജെ.പിയിൽ ചേരിപ്പോര് രൂക്ഷമായിരിക്കെ ഇരുവിഭാഗങ്ങളെയും തൃപ്തിപ്പെടുത്തിക്കൊണ്ടുള്ള പ്രഖ്യാപനമാകും നടത്തേണ്ടിവരിക. ഗ്രൂപ് പോരിനെതുടർന്ന് സംസ്ഥാന പ്രസിഡൻറിനെ കണ്ടെത്താൻ ദേശീയ നേതൃത്വത്തിന് രണ്ട് മാസത്തിലധികം വേണ്ടിവന്നു. അധ്യക്ഷ തെരഞ്ഞെടുപ്പ് കൂടുതൽ പ്രശ്നത്തിലേക്ക് നീങ്ങാതിരിക്കാനാണ് മതേതരത്വ മുഖമുള്ള അഡ്വ. പി.എസ്. ശ്രീധരൻപിള്ളക്ക് രണ്ടാമൂഴം നൽകിയത്. വി. മുരളീധരപക്ഷം നിർദേശിച്ച കെ. സുരേന്ദ്രൻ അധ്യക്ഷനാവാതിരിക്കാൻ തന്ത്രപരമായ നീക്കമാണ് എതിർവിഭാഗം നടത്തിയത്. അതിനായാണ് ശ്രീധരൻപിള്ള പ്രസിഡൻറാകുന്നതിനോട് അവർ അനുകൂല നിലപാട് കൈെക്കാണ്ടത്. ആർ.എസ്.എസും വിയോജിപ്പ് പ്രകടിപ്പിച്ചില്ല. എന്നാൽ, തീരുമാനം മുരളീധരപക്ഷത്തിന് തിരിച്ചടിയായി. മെഡിക്കൽ കോളജ് കോഴ വിവാദ അന്വേഷണ റിപ്പോർട്ട് ചോർന്ന സംഭവവുമായി ബന്ധപ്പെട്ട് ഒഴിവാക്കപ്പെട്ട മുൻ വക്താവ് വി.വി. രാജേഷ് ഉൾപ്പെടെയുള്ളവരെ തിരിച്ചുകൊണ്ടുവരാനുള്ള നീക്കത്തിനും തിരിച്ചടിയേറ്റു. എന്നാൽ, ഇൗ വിഷയം അനുഭാവപൂർവം പരിഗണിക്കുമെന്ന സൂചനയാണ് പുതിയ പ്രസിഡൻറ് നൽകുന്നത്. നിലവിലെ ഭാരവാഹികളെല്ലാം തങ്ങളുടെ സ്ഥാനം നഷ്ടമാകാതിരിക്കാനുള്ള ചരടുവലി ശക്തമാക്കിയിട്ടുണ്ട്. പാർട്ടി ഭരണഘടനപ്രകാരം പ്രസിഡൻറ് ഇല്ലാതായാൽ ഭാരവാഹികളും ഇല്ലാതാകും. എന്നാൽ, പലരും ഭാരവാഹികളായി തുടരുകയാണ്. ഗ്രൂപ്പടിസ്ഥാനത്തിൽതന്നെ ഭാരവാഹികളെ നിശ്ചയിക്കണമെന്ന അവകാശവാദം ചിലർ ഉയർത്തുന്നുണ്ട്. അതിനിടെ ആർ.എസ്.എസ് ബി.ജെ.പിയിൽ സ്വാധീനം ശക്തമാക്കാൻ നടപടി തുടങ്ങി. അവരും ചില പേരുകൾ നിർദേശിച്ചതായാണ് വിവരം. അതെല്ലാം പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കുന്നതിൽ ശ്രീധരൻപിള്ളക്ക് വെല്ലുവിളിയാകും. ലോക്സഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ ശേഷിക്കെ നിലവിലുള്ളവരെ നിലനിർത്തി കാര്യമായ മാറ്റങ്ങളില്ലാതെ ഭാരവാഹികളെ പ്രഖ്യാപിക്കുന്ന കാര്യം നേതൃത്വത്തി​െൻറ പരിഗണനയിലുണ്ട്. -ബിജു ചന്ദ്രശേഖർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.