തിരുവനന്തപുരം: കണ്സ്യൂമര്ഫെഡറേഷെൻറ ആഭിമുഖ്യത്തില്‍ 3500 സഹകരണ ഓണവിപണികള്‍ തുറക്കാന്‍ തീരുമാനിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ആഗസ്റ്റ് 24 വരെ 10 ദിവസം കേരളത്തിെൻറ നഗരഗ്രാമപ്രദേശങ്ങളില്‍ ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കും. കണ്‍സ്യൂമര്‍ ഫെഡറേഷെൻറ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകള്‍, പ്രാഥമിക സഹകരണസംഘങ്ങള്‍, സഹകരണസംഘങ്ങള്‍ നടത്തുന്ന നീതിസ്റ്റോറുകള്‍, ഫിഷര്‍മാന്‍ സഹകരണസംഘങ്ങള്‍, വനിത സഹകരണസംഘം, എസ്.സി-എസ്.ടി സഹകരണസംഘം, ജില്ല കണ്‍സ്യൂമര്‍ സഹകരണ സ്റ്റോര്‍, എംപ്ലോയീസ് സഹകരണസംഘങ്ങള്‍, കാര്‍ഷിക സഹകരണസംഘങ്ങള്‍, കണ്‍സ്യൂമര്‍ സൊസൈറ്റികള്‍ എന്നിവരുടെ നേതൃത്വത്തിലാണ് 3500 വിപണന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. പൊതുവിപണിയിലേതിനെക്കാള്‍ ഏറ്റവും കുറഞ്ഞത് 750 രൂപ മുതല്‍ 900 രൂപ വരെ വിലക്കുറവില്‍ തെരഞ്ഞെടുക്കപ്പെട്ട 41 ഇനം സാധനങ്ങള്‍ ഓണച്ചന്തകളില്‍ ലഭ്യമാകുമെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സബ്സിഡി നിരക്കില്‍ ജയഅരി, കുറുവ അരി, കുത്തരി, പച്ചരി, പഞ്ചസാര, വെളിച്ചെണ്ണ, ചെറുപയര്‍, കടല, ഉഴുന്ന്, വന്‍പയര്‍, തുവരപ്പരിപ്പ്, മുളക്, മല്ലി തുടങ്ങി 13 ഇനങ്ങള്‍ കണ്സ്യൂമര്ഫെഡിെൻറ ഓണച്ചന്തകളില്‍ ലഭ്യമാക്കും. സബ്സിഡി ഇനങ്ങള്‍ കൂടാതെ, ഓണം, ബക്രീദ് ഉത്സവകാലത്ത് ജനങ്ങള്‍ക്ക് ഏറെ ആവശ്യമുള്ള 13 ഇനങ്ങള്‍ കൂടി മാര്‍ക്കറ്റ് വിലെയക്കാള്‍ ഗണ്യമായ കുറവില്‍ നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. പായസം, ആട്ട, മൈദ എന്നിവയും കറികള്‍ക്കാവശ്യമായ മുളകുപൊടി, മഞ്ഞള്‍പൊടി, ഉപ്പ് തുടങ്ങിയ ഇനങ്ങളും ഓണച്ചന്തയില്‍ ലഭ്യമാകും. എല്ലാവിധ നിത്യോപയോഗ സാധനങ്ങളും കണ്‍സ്യൂമര്‍ഫെഡ് ഗോഡൗണില്‍ നിന്ന് എം.ആര്‍.പിെയക്കാള്‍ കുറഞ്ഞവിലയില്‍ ലഭിക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.