തിരുവനന്തപുരം: നാളികേര മിഷൻ രൂപവത്കരിക്കുന്നതിനുള്ള രൂപരേഖ തയാറായതായും പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചതായും കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ. 2028വരെ നീളുന്ന മിഷെൻറ ലക്ഷ്യം സുസ്ഥിര നാളികേര കൃഷിയും പരമാവധി മൂല്യവർധിത ഉൽപന്നങ്ങളുടെ ഉൽപാദനവുമാണ്. നാളികേരത്തിൽനിന്ന് 68 ഇനം മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കാനാകും. നിലവിൽ 10 ശതമാനത്തിൽ താഴെയാണ് ഉൽപാദനം. കയർ വകുപ്പും ദേശീയ കയർ ഗവേഷണ മാനേജ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് 'ജൈവകൃഷിയിൽ ചകിരിച്ചോർ കമ്പോസ്റ്റിെൻറ സാധ്യതകൾ' എന്ന വിഷയത്തിൽ കുടപ്പനക്കുന്നിൽ സംഘടിപ്പിച്ച ഏകദിന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജൈവവളത്തിെൻറയും കീടനാശിനികളുടെയും ഗുണനിലവാരം പരിശോധിക്കാൻ കാർഷിക സർവകലാശാലയുമായി ചേർന്ന് ഉടൻ സംവിധാനമൊരുക്കും. റബറും കയറും ചേർന്ന ഗ്രോബാഗിെൻറ സാധ്യതകൾ പരിശോധിച്ചുവരികയാണ്. കൃഷിക്കാരും കയർ വ്യവസായവുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ചകിരിച്ചോറിൽനിന്നുള്ള ചെലവ് കുറഞ്ഞ ജൈവവളം ലഭ്യമാക്കിയും കേരഗ്രാമം പദ്ധതിയുടെ ഭാഗമായി തൊണ്ട് സംഭരണവും ചകിരി, ചകിരിച്ചോർ കമ്പോസ്റ്റ് ഉൽപാദന യൂനിറ്റുകളും ആരംഭിക്കും. ഈ സാമ്പത്തികവർഷം 500 തൊണ്ടുതല്ലൽ കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ധന-കയർ വകുപ്പ് മന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. ചകിരി ഉൽപാദനത്തിനുള്ള യന്ത്രവും പ്ലാൻറും സ്ഥാപിക്കുന്നതിന് സ്വകാര്യസംരംഭകർക്ക് 50 ശതമാനം സബ്‌സിഡി നൽകും. 25 ലക്ഷം രൂപവരെ ചെലവുവരുന്ന യൂനിറ്റുകൾക്കാണ് ആനുകൂല്യം. തൊണ്ട് സംഭരിക്കാനും ചകിരി ഉൽപാദിപ്പിക്കാനുമുള്ള യൂനിറ്റിെൻറ പ്രവർത്തനമൂലധനത്തിന് എടുക്കുന്ന ഒരു കോടി രൂപവരെയുള്ള വായ്പയുടെ പലിശ ബാങ്കുകൾക്ക് നേരിട്ട് സർക്കാർ നൽകും. വികേന്ദ്രീകൃതരീതിയിൽ ചകിരിയുടെയും ചകിരിച്ചോറിെൻറയും ഉൽപാദനം വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. കാർഷിക ഉൽപാദന കമീഷണർ സുബ്രത ബിശ്വാസ് മുഖ്യപ്രഭാഷണം നടത്തി. കയർ സെക്രട്ടറി മിനി ആൻറണി പദ്ധതി വിശദീകരിച്ചു. കയർ യന്ത്രനിർമാണ ഫാക്ടറി ചെയർമാൻ കെ. പ്രസാദ്, ഫോമിൽ ചെയർമാൻ കെ.ആർ. ഭഗീരഥൻ, കയർഫെഡ് പ്രസിഡൻറ് എൻ. സായികുമാർ, കയർ ഡയറക്ടർ എൻ. പത്മകുമാർ, എൻ.സി.ആർ.എം.ഐ ഡയറക്ടർ ഡോ. കെ.ആർ. അനിൽ, അഡ്മിനിസ്‌ട്രേഷൻ കൺട്രോളർ കെ. ശ്രീധരൻ എന്നിവർ പ്രസംഗിച്ചു. ഡോ. ഉഷാകുമാരി, ഡോ. അനിത ദാസ് രവീന്ദ്രനാഥ്, ഡോ. എം. അമീന, റ്റി.വി. സൗമ്യ, എൽ. അൻസി എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധം അവതരിപ്പിച്ചു. ഡോ.ആർ. വിക്രമൻനായർ, ഡോ. സി.പി. പീതാംബരൻ, ഡോ. വി.കെ. വേണുഗോപാൽ, ഡോ. സൈജു പിള്ള, കെ. റിനു പ്രേംരാജ്, സിബി ജോയി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.