(ചിത്രം) പുനലൂർ: ദേശീയപാത 744ൽ തെന്മല എം.എസ്.എല്ലിൽ പാതയുടെ അപകടാവസ്ഥ തരണം ചെയ്യാൻ താൽക്കാലിക സുരക്ഷ സംവിധാനം ഒരുക്കി. പാതയിൽ വിള്ളൽ ഉണ്ടായ ഭാഗത്തും കഴുതുരുട്ടിയാറിെൻറ വശത്തും കൂടുതൽ മണൽചാക്ക് അടുക്കി. ഈ ഭാഗത്ത് ടാർവീപ്പകളും സ്ഥാപിച്ചു. വാഹനങ്ങൾ വൺവേ അടിസ്ഥാനത്തിൽ തിരിച്ചുവിടാനായി ഹൈവേ പൊലീസും വ്യാഴാഴ്ച എത്തിയിരുന്നു. പത്ത് ടണ്ണിൽ കൂടുതൽ ഭാരം കയറ്റിവരുന്ന വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. നിരോധനം അറിയാതെ വ്യാഴാഴ്ച എത്തിയ പത്ത് ടണ്ണിൽ കൂടുതൽ ഭാരം കയറ്റിയ വാഹനങ്ങൾ പൊലീസ് തിരിച്ചുവിട്ടു. രാത്രിയിൽ വെളിച്ചമില്ലാത്തത് പരിഹരിക്കാൻ വഴിവിളക്കുകൾ സ്ഥാപിക്കാൻ നിർദേശിച്ചത് നടപ്പായിട്ടില്ല. ഇതുകാരണം രാത്രി പൊലീസുകാർ ഡ്യൂട്ടിയിലുണ്ടങ്കിൽ ബുദ്ധിമുട്ടും. ഇവിടെ സ്ഥിരം സംരക്ഷണഭിത്തി നിർമിക്കുന്നതിനെ സംബന്ധിച്ച് വ്യാഴാഴ്ച സർവേ നടത്തി. ഇവർ അടുത്തദിവസം കലക്ടർക്കും ദേശീയപാത അധികൃതർക്കും റിപ്പോർട്ട് നൽകും. ഇതിനുശേഷം സംരക്ഷണഭിത്തിയുടെ നിർമാണം നടക്കുമെന്നാണ് അധികൃതർ പറയുന്നത്. ഡി.സി പുരസ്‌കാരം ഏറ്റുവാങ്ങി (ചിത്രം) കടയ്ക്കൽ: സംസ്ഥാന ലൈബ്രറി കൗൺസിലിെൻറ മികച്ച ഗ്രാമീണ ഗ്രന്ഥശാലക്കുള്ള 2016-17ലെ ഡി.സി പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയനിൽനിന്ന് ചാണപ്പാറ സന്മാർഗദായിനി ഗ്രന്ഥശാല ഭാരവാഹികൾ ഏറ്റുവാങ്ങി. എറണാകുളം പൂക്കാട്ടുപടി വള്ളത്തോൾ സ്മാരക ഗ്രന്ഥശാലയിൽ നടന്ന ചടങ്ങിൽ വി.പി.സജീന്ദ്രൻ എം.എൽ.എ അധ്യക്ഷതവഹിച്ചു. അമ്പതിനായിരം രൂപ മുഖവിലയുള്ള പുസ്തകങ്ങളും പ്രശസ്തിപത്രവും അടങ്ങിയതാണ് അവാർഡ്. ജോൺ ഫെർണാണ്ടസ് എം.എൽ.എ, സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡൻറ് കെ.വി. കുഞ്ഞികൃഷ്ണൻ, സെക്രട്ടറി പി. അപ്പുക്കുട്ടൻ, കീഴാറ്റൂർ അനിയൻ, സി.എൻ. മോഹനൻ, എസ്. രമേശൻ എന്നിവർ പങ്കെടുത്തു. സംസ്ഥാന ലൈബ്രറി കൗൺസിലിെൻറ ഇ .എം.എസ് പുരസ്കാരം, സമാധാനം പരമേശ്വരൻ എന്നീ അവാർഡുകളും ഗ്രന്ഥശാലക്ക് ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.