(ചിത്രം) അഞ്ചൽ: ജനവാസമേഖലയിൽനിന്ന് പെരുമ്പാമ്പിനെ പിടികൂടി. ബുധനാഴ്ച രാത്രി ഒമ്പതരയോടെ പൊടിയാട്ടുവിളയിൽ നിന്നാണ് നാട്ടുകാർ പിടികൂടിയത്. തടിക്കാട് വാളകം റോഡിൽ പൊടിയാട്ടുവിള തണ്ണിച്ചാലിൽ ബൈക്കിൽ സഞ്ചരിച്ച രണ്ട് യുവാക്കളാണ് ഇഴഞ്ഞുപോകുന്ന പെരുമ്പാമ്പിനെ ആദ്യം കണ്ടത്. ബൈക്ക് നിർത്തിയ യുവാക്കർ സമീപവാസികളെ വിവരമറിയിക്കുകയും കയർകൊണ്ട് കെട്ടിയിട്ടശേഷം അഞ്ചൽ വനം വകുപ്പുദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. രാത്രി പതിനൊന്നോടെ വനം വകുപ്പുദ്യോഗസ്ഥരെത്തി പെരുമ്പാമ്പിനെ കൊണ്ടുപോയി. പതിനെട്ടു കിലോയോളം തൂക്കമുള്ള ആൺ വർഗത്തിൽപെട്ടതാണ് പെരുമ്പാമ്പെന്നും തെന്മല വനത്തിൽ കൊണ്ടുവിടുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രതിഷേധ കൂട്ടായ്മ (ചിത്രം) അഞ്ചൽ: ഇതര സംസ്ഥാനത്തൊഴിലാളിയായിരുന്ന മണിക് റോയി മർദനമേറ്റ് മരിച്ച കേസിൽ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന ആവശ്യമുന്നയിച്ച് എൽ.ഡി.എഫിെൻറ ആഭിമുഖ്യത്തിൽ അഞ്ചലിൽ പ്രതിക്ഷേധ കൂട്ടായ്മ നടത്തി. ചന്തമുക്കിൽ നടന്ന യോഗം എൽ.ഡി .എഫ് കൺവീനർ എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയ സെക്രട്ടറി ഡി. വിശ്വസേനൻ അധ്യക്ഷത വഹിച്ചു. മണിക് റോയിയുടെ കുടുംബത്തിന് യോഗത്തിൽ സാമ്പത്തികസഹായം നൽകി. എസ്. ജയമോഹൻ, ജോർജ് മാത്യു, സുജാ ചന്ദ്രബാബു, വി.എസ്. സതീശ്, എസ്. രാജേന്ദ്രൻ, ലിജു ജമാൽ, കെ.സി. ജോസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.