കീറിയ നോട്ടുകൾ മാറിക്കൊടുക്കാൻ സംവിധാനം ഒരുക്കണമെന്ന്​ ബാങ്ക്​ ജീവനക്കാർ

തിരുവനന്തപുരം: കീറിയ നോട്ടുകൾ മാറിക്കൊടുക്കാൻ റിസർവ് ബാങ്ക് സൗകര്യമൊരുക്കണമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ആവശ്യപ്പെട്ടു. കീറിയതോ കേടുവന്നതോ ആയ നോട്ടുകൾ മാറിയെടുക്കാൻ ബാങ്കുകളെ സമീപിക്കുന്നത് സാധാരണക്കാരും ചെറുകിട ഇടത്തരം കച്ചവടക്കാരുമാണ്. എ.ടി.എമ്മുകളിൽ തെന്ന കേടുവന്ന നോട്ടുകൾ ലഭിക്കുന്ന സാഹചര്യത്തിൽ മാറാൻ സൗകര്യം നിഷേധിക്കുന്നത് ജനദ്രോഹമാണെന്നും ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. റിസർവ് ബാങ്ക് പുതിയ നോട്ടുകളുമായി ബന്ധപ്പെട്ട തിരിച്ചെടുക്കൽ ചട്ടങ്ങൾ തയാറാക്കാത്തതാണ് കാരണമായി പറയുന്നത്. നോട്ട് മാറ്റി നൽകാൻ മാത്രമായി കൗണ്ടർ വേണമെന്ന് നേരത്തെ നിർദേശിച്ചിരുന്ന ആർ.ബി.െഎ ആണ് ഇപ്പോൾ ആ നയം ഉപേക്ഷിച്ചിരിക്കുന്നത്. പുതിയ നൂറു രൂപ നോട്ടുകൾ വരുന്നതോടെ ജനങ്ങൾക്കുണ്ടാകുന്ന വൈഷമ്യങ്ങൾ പരിഹരിക്കാനും നടപടിവേണം. എ.ടി.എമ്മുകളിൽ 100, 200 രൂപ നോട്ടുകൾ ലഭ്യമാകുന്നില്ല. പുതിയ 100 രൂപ നോട്ട് എ.ടി.എമ്മുകളിൽ നിറക്കാൻ സംവിധാനമൊരുക്കാൻ വലിയ ചെലവ് വേണ്ടിവരും. ബാങ്കുകൾക്ക് ഇത് അധികഭാരമാകുമെന്നും അവർ പറഞ്ഞു. പ്രസിഡൻറ് പി. നരേന്ദ്രൻ, എസ്.എസ്. അനിൽ, ജോസ് ടി. എബ്രഹാം, കെ. ഹരികുമാർ, കെ.പി. ബാബുരാജ് എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.