കേശവപുരം ക്ഷേത്രത്തിൽ കവർച്ച

കിളിമാനൂർ: നഗരൂർ കേശവപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ കവർച്ച. ഓടുപൊളിച്ച് അകത്തുകടന്ന മോഷ്ടാക്കൾ കാണിക്കവഞ്ചി പുറത്തെത്തിച്ച് പൂട്ടുപൊളിച്ച് പണം കവരുകയായിരുന്നു. ബുധനാഴ്ച രാത്രിയിലാണ് സംഭവം. മോഷ്ടാക്കൾ മുൻവശത്തെ വാതിൽ തുറന്നാണ് പുറത്തേക്ക് പോയത്. വ്യാഴാഴ്ച രാവിലെ ക്ഷേത്രത്തിലെത്തിയ ജീവനക്കാരൻ വാതിൽ തുറന്ന് കിടക്കുന്നതുകണ്ട് നോക്കിയപ്പോഴാണ് മോഷണവിവരണം അറിയുന്നത്. ഓഫിസ് മുറിയിൽ കടന്ന മോഷ്ടാക്കൾ ഇവിടെ സൂഷിച്ചിരുന്ന മൈക്കും പെൻഡ്രൈവും കവർന്നു. ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ശ്രീകണ്ഠൻ കിളിമാനൂർ പൊലീസിൽ പരാതി നൽകി. മടവൂരിൽ മോഷണം; പണവും സ്വർണവും കവർന്നു കിളിമാനൂർ: മടവൂരിൽ ആളില്ലാത്ത വീടി​െൻറ പിൻവാതിൽ തകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ 39,000 രൂപയും ഒരു പവൻ സ്വർണാഭരണവും കവർന്നു. മടവൂർ കുറിച്ചിയിൽ വിളയിൽ വീട്ടിൽ ലത്തീഫാ ബീവിയുടെ വീട്ടിലാണ് വ്യാഴാഴ്ച ഉച്ചക്ക് മോഷണം നടന്നത്. ഇൗസമയം ലത്തീഫാ ബീവി മടവൂരിലെ സർവിസ് സഹകരണ ബാങ്കിൽ പോയിരിക്കുകയായിരുന്നു. വീടി​െൻറ പിന്നിലെ ഹാളി​െൻറ കമ്പിവല പൊളിച്ച് കയറിയ മോഷ്ടാക്കൾ തുടർന്ന് വെട്ടുകത്തി ഉപയോഗിച്ച് വാതിൽ പൊളിച്ചാണ് മുറിക്കുള്ളിൽ കടന്നത്. പള്ളിക്കൽ പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.