നെടുമങ്ങാട്: റോഡിലെ പൊതു ഓട മണ്ണിട്ടുമൂടി പൈപ്പിട്ട് കക്കൂസ് മാലിന്യം കിള്ളിയാറിലേക്ക് ഒഴുക്കിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. കരകുളം ഗ്രാമപഞ്ചായത്ത് പരിധിയിെല കെൽട്രോൺ ജങ്ഷന് സമീപം നെടുമങ്ങാട് പേരൂർക്കട റോഡിലാണ് ഓട മൂടി മാലിന്യം ഒഴുക്കിയത്. കിള്ളിയാർ ശുചീകരണ മിഷൻ നടക്കുന്നതിനിടയിലാണ് കക്കൂസ് മാലിന്യം സംബന്ധിച്ച പരാതി പഞ്ചായത്തിന് കിട്ടിയത്. വർഷങ്ങളായി ഇവിടെ കക്കൂസ് മാലിന്യം ഒഴുക്കുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. റോഡ് വശത്തെ ഓടക്കുള്ളിൽ പി.വി.സി പൈപ്പ് സ്ഥാപിച്ച് മണ്ണിട്ട് മൂടുകയും പൈപ്പ് സമീപത്തെ കലുങ്കിൽ എത്തിച്ച് അവിടെ നിന്ന് മാലിന്യം കിള്ളിയാറിലേക്ക് തള്ളുകയായിരുന്നു. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെയും സമീപത്തെ വീടുകളിലെയും മാലിന്യമാണ് ഒഴുക്കിയത്. ഇതുസംബന്ധിച്ച് പഞ്ചായത്ത് മൂന്നു തവണയിലധികം നോട്ടീസ് നൽകിയിരുന്നു. എന്നാൽ പൈപ്പ് മാറ്റാൻ ഇവർ തയാറായില്ല. തുടർന്ന്, പഞ്ചായത്ത് അധികൃതരും കെ.എസ്.ടി.പി ജീവനക്കാരും എത്തി ഓട പൂർവസ്ഥിതിയിലാക്കി പൈപ്പ് മാറ്റുകയുമായിരുന്നു. പണമിടപാട് സ്ഥാപനമുടമ ജയകുമാറിനെതിരെ കരകുളം പഞ്ചായത്ത് പ്രസിഡൻറ് അരുവിക്കര പൊലീസിന് പരാതി നൽകി. തുടർന്നാണ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.