കരിങ്കൽകെട്ട്​ തകർന്നു; വീട് അപകടഭീഷണിയിൽ

മലയിൻകീഴ്: മഴയിൽ കരിങ്കൽകെട്ട് തകർന്ന് വീട് അപകടഭീഷണിയിൽ. മലയിൻകീഴ് ട്രഷറി റോഡിൽ സതീഷ്കുമാറി​െൻറ സതീഷ്ഭവനിലെ കരിങ്കൽകെട്ടാണ് മഴയിൽ ഇടിഞ്ഞ് വീണത്. മലയിൻകീഴ് ഗ്രാമപഞ്ചായത്ത് റോഡ് നവീകരിക്കുന്നതി​െൻറ ഭാഗമായി 20 വർഷം മുമ്പാണ് വീടി​െൻറ സുരക്ഷിതത്വത്തിന് കരിങ്കൽ കെട്ടിയത്. ഇത് തകർന്നതോടെ വീടും അപകടത്തിലായിട്ടുണ്ട്. ഈ വീടിന് എതിർവശത്താണ് മലയിൻകീഴ് സബ് ട്രഷറി. പെൻഷൻ വാങ്ങാനെത്തുന്നവർ ഈ ഭാഗത്താണ് വിശ്രമിക്കുന്നത്. എന്നാൽ, കരിങ്കൽകെട്ട് തകർന്നത് രാത്രിയായതിനാൽ ദുരന്തം ഒഴിവായി. ഇടിഞ്ഞത് അടിയന്തരമായി നിർമിച്ച് നൽകണമെന്നാവശ്യപ്പെട്ട് സതീഷ് കുമാർ മലയിൻകീഴ് ഗ്രാമപഞ്ചായത്തിലും വില്ലേജ് ഓഫിസിലും പരാതി നൽകിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.