കഴക്കൂട്ടം: ലൈറ്റ് മെട്രോയുടെയും മേൽപാലത്തിെൻറയും നിർമാണവുമായി ബന്ധപ്പെട്ട് സ്ഥലം എടുക്കുന്നതിൽ തുല്യനീതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ശ്രീകാര്യം മുസ്ലിം ജമാഅത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച ഉച്ചക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്ന് ജമാഅത്ത് പ്രസിഡൻറ് അബ്ദുൽ സലിം അറിയിച്ചു. ശ്രീകാര്യം മുസ്ലിം ജമാഅത്ത് അങ്കണത്തിൽനിന്ന് ആരംഭിക്കുന്ന മാർച്ച് ജമാഅത്ത് ചീഫ് ഇമാം തോന്നയ്ക്കൽ ഉവൈസ് അമാനി ഉദ്ഘാടനം ചെയ്യും. ഇരുവശത്തും തുല്യമായി സ്ഥലം എടുക്കണമെന്നതാണ് ജമാഅത്തിെൻറ ആവശ്യം. നിലവിൽ പള്ളി സ്ഥിതിചെയ്യുന്ന സ്ഥലം 14 മീറ്ററും എതിർവശം ഏഴു മീറ്ററുമാണ് എടുക്കാൻ നിശ്ചയിച്ചിട്ടുള്ളത്. ഇത് അനീതിയാണെന്നും പള്ളിയുടെ ഭാഗത്തുള്ള സ്ഥലവും ഏഴു മീറ്റർ എടുത്താൽ സ്ത്രീകളുടെ നമസ്കാര സ്ഥലം ഉൾെപ്പടെ നിലനിർത്താൻ കഴിയും. കലക്ടർ, മന്ത്രി കടകംപള്ളി സുരേന്ദ്രൻ എന്നിവരുടെ ശ്രദ്ധയിൽ സംഭവം കൊണ്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.