എ.ഐ.എ.ഡി.എം.കെക്ക്​ ജില്ല സെക്രട്ടറിമാരെ നിയമിച്ചു

നാഗർകോവിൽ: എ.ഐ.എ.ഡി.എം.കെ കന്യാകുമാരി ജില്ലയെ രണ്ട് ഭാഗങ്ങളായി തിരിച്ച് ജില്ല സെക്രട്ടറിമാരെ നിയമിച്ചു. കിഴക്കൻമേഖലയിൽ എസ്.എ. അശോകനും പടിഞ്ഞാറ് ഭാഗത്ത് ഡി. ജോൺതങ്കത്തിനുമാണ് ചുമതല. നിലവിലെ ജില്ല സെക്രട്ടറി രാജ്യസഭാംഗം എ. വിജയകുമാറിനെ മാറ്റിയാണ് പുതിയ നിയമനം. പണമിടപാട് കേസിൽ രണ്ടുപേർ അറസ്റ്റിൽ നാഗർകോവിൽ: വ്യാജ വാഗ്ദാനങ്ങൾ നൽകി ഓഹരികൾ ശേഖരിച്ചും ആർ.ഡി മാതൃകയിൽ ജനങ്ങളിൽനിന്ന് പണം പിരിച്ച് കന്യാകുമാരി ജില്ലയിൽ 15ാളം ബ്രാഞ്ചുകൾ നടത്തി വന്ന രണ്ട് പേരെ ജില്ല സാമ്പത്തിക കുറ്റാന്വേഷണവിഭാഗം പൊലീസ് അറസ്റ്റ് ചെയ്തു. ഗണപതിപുരത്തിന് സമീപം തെക്കുറിച്ചിയിൽ ആലിവർ, പൗലിൻഡോറ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തിങ്കൾച്ചന്ത കാരങ്കാട് സ്വദേശി നിഷനൽകിയ പരാതിയിലാണ് അറസ്റ്റ്. കോയമ്പത്തൂരിൽ ഇവരുടെ ഹെഡ് ഓഫിസ് പ്രവർത്തിക്കുന്നുവെന്ന് പറഞ്ഞെങ്കിലും പൊലീസ് അന്വേഷണത്തിൽ ആ സ്ഥാപനം പൂട്ടിയിട്ട് ഒരുവർഷം കഴിഞ്ഞതായാണ് വിവരം ലഭിച്ചത്. ഓഹരി ഉടമകൾക്ക് വീട് വച്ച് നൽകും എന്നായിരുന്നു പ്രധാനവാഗ്ദാനം. പരാതിക്കാരി അഞ്ച് ലക്ഷം രൂപ നൽകിയതി​െൻറ അടിസ്ഥാനത്തിൽ ചെട്ടികുളത്ത് പുതിയ ബ്രാഞ്ച് തുറന്ന് അതിൽ മാനേജറായി നിയമിക്കുകയും ചെയ്തിരുന്നു. അവരെകൊണ്ട് ഓഹരി ശേഖരിക്കുകയും ആർ.ഡി പിരിക്കുകയുംചെയ്തു. നിക്ഷേപകർക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റാതെ വന്നപ്പോഴാണ് സ്ഥാപന ഉടമക്കെതിരെ പരാതി നൽകിയത്. സ്ഥാപന ഉടമയുടെ സഹായികളായ ദിനേഷ്, പാർത്ഥസാരഥി എന്നിവരെ പൊലീസ് തിരയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.