തീരദേശം മയക്കുമരുന്ന് സംഘങ്ങളുടെ താവളം

പൂന്തുറ: മയക്കുമരുന്ന് സംഘങ്ങളുടെ താവളമായി തീരദേശമേഖല മാറുന്നു. ആറുമാസത്തിനിടെ ജില്ലയുടെ വിവിധഭാഗങ്ങളില്‍നിന്ന് പിടികൂടിയ കഞ്ചാവ്-മയക്കുമരുന്ന് കേസിലെ പ്രതികളിൽ അധികവും ഈ മേഖലകളിൽനിന്നുള്ളവരാണ്. ബീമാപള്ളി, ചെറിയതുറ, മുട്ടത്തറ, കമലേശ്വരം ഭാഗങ്ങളാണ് ഇത്തരം സംഘങ്ങളുടെ താവളങ്ങള്‍. സംഘങ്ങളെക്കുറിച്ച് രഹസ്യാന്വേഷണവിഭാഗങ്ങള്‍ റിപ്പോര്‍ട്ടുകള്‍ നല്‍കിയെങ്കിലും നടപടിയെടുക്കാന്‍ പൊലീസിനാകുന്നില്ല. അന്വേഷണം പലപ്പോഴും പാതിവഴിയിൽ അട്ടിമറിക്കപ്പെടുകയാണ് പതിവ്. മുമ്പ് പൂന്തുറ പൊലീസ് പിടികൂടിയ ഇത്തരം ഒരു കേസി​െൻറ അന്വേഷണം ചെന്നെത്തിയത് തീരദേശത്തെ പ്രമുഖ ബിസിനസ് കേന്ദ്രത്തിലാണ്. ഇവിടെ നടത്തിയ പരിശോധനയില്‍ കിലോക്കണക്കിന് കഞ്ചാവാണ് കണ്ടെത്തിയത്. എന്നാൽ, സ്ഥാപനത്തി​െൻറ ഉടമയെ പ്രതിയാക്കി കേസെടുത്തതല്ലാതെ അറസ്റ്റുചെയ്യാനായില്ല. ഒരു വര്‍ഷത്തിനിടെ മയക്കുമരുന്ന് ഉപയോഗിച്ച് ഒന്നിലധികം വിദ്യാർഥികളുടെ ജീവൻ പൊലിഞ്ഞ സംഭവവും ഉണ്ടായിട്ടുണ്ട്. പോക്സോ കേസുകളില്‍ പിടിക്കപ്പെടുന്നവരുടെ എണ്ണവും മേഖലയിൽ വർധിച്ചു. മൂന്നുമാസത്തിനിടെ ജില്ലയില്‍ ഏറ്റവും കൂടുതല്‍ പോക്േസാ കേസുകള്‍ രജിസ്റ്റർ ചെയ്തത് പൂന്തുറ പൊലീസ് സ്റ്റേഷനിലാണ്. മയക്കുമരുന്ന് ഉപയോഗിക്കാന്‍ എത്തുന്ന സംഘങ്ങള്‍ക്ക് സുരക്ഷയൊരുക്കാന്‍ പ്രാദേശിക ഗുണ്ടകളെവരെ രംഗത്തിറക്കിയിട്ടുണ്ട്. കേസിൽ ആരെയെങ്കിലും പിടികൂടിയാല്‍തന്നെ ഇറക്കിക്കൊണ്ട് പോകാന്‍ പ്രദേശികനേതാക്കൾ ഉൾപ്പെടെ എത്തുന്നു. മയക്കുമരുന്ന് വില്‍പന നടത്തുന്ന സംഘങ്ങളില്‍ സ്ത്രീകളും ഉൾപ്പെടുന്നു. ഇത്തരം സംഘങ്ങൾക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.