അനുമോദിച്ചു

ഓട്ടോയിൽ മറന്നുവെച്ച സി.സി.ടി.വി കാമറ തിരികെ നൽകിയ ഡ്രൈവറെ അനുമോദിച്ചു തിരുവനന്തപുരം: ഓട്ടോയിൽ മറന്നുെവച്ച രണ്ട് ലക്ഷത്തി​െൻറ സി.സി.ടി.വി കാമറകൾ തിരികെ നൽകി ഓട്ടോ ഡ്രൈവർ മാതൃകയായി. ബാലരാമപുരം തേമ്പാമുട്ടം, കൊട്ടച്ചാൻ വിളാകത്ത് വീട്ടിൽ ടി. ബൈജു ആണ് ഉടമക്ക് സാധനങ്ങൾ മടക്കി നൽകിയത്. ഇയാൾ തമ്പാനൂർ കെ.എസ്.ആർ.ടി.സി സ്്റ്റാൻഡിലെ പ്രീപെയ്ഡ് ഒാട്ടോ ഡ്രൈവറാണ്. കഴിഞ്ഞ ദിവസമാണ് എറണാകുളം ജി.എസ് ട്രേഡേഴ്സ് സ്ഥാപന ഉടമയും എറണാകുളം സ്വദേശിയുമായ പ്രശാന്ത് ബൈജുവി​െൻറ ഓട്ടോയിൽ കയറുന്നത്. തൈക്കാട് റെയിൽവേ ഡിവിഷൻ ഓഫിസിൽ എത്തിയപ്പോൾ ഇതിൽ കാമറ അടങ്ങിയ ബോക്സ് പ്രശാന്ത് ഓട്ടോയിൽ മറന്നു. തുടർന്ന് വൈകീട്ടാണ് ബോക്സ് ബൈജുവി​െൻറ ശ്രദ്ധയിൽപ്പെടുന്നത്. ഇതോടെ കാമറ അടങ്ങിയ ബോക്സ് ബൈജു തമ്പാനൂർ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പിന്നീട് ബോക്സിലുണ്ടായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രശാന്തിനെ പൊലീസ് കണ്ടെത്തുന്നത്. ബാഗ് തിരികെ നൽകാൻ മനസ്സുകാണിച്ച ബൈജുവിനെ എസ്.ഐ വി.എം. ശ്രീകുമാർ അഭിനന്ദിച്ചു. ഫോട്ടോ കാപ്ഷൻ : മറന്നുവെച്ച കാമറ ബോക്സ് പ്രശാന്തിന് ബൈജു നൽകുന്നു. സമീപം എസ്.ഐ വി.എം ശ്രീകുമാർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.