തിരുവനന്തപുരം: പാലക്കാട് കോച്ച് ഫാക്ടറി ഉപേക്ഷിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ യോജിച്ച പ്രക്ഷോഭത്തിന് തടസ്സം നില്‍ക്കുന്നത് യു.ഡി.എഫ് എം.പിമാരാെണന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയ രാഘവൻ. തങ്ങളോട് ആലോചിക്കാതെയാണ് ഇടതുപക്ഷ എം.പിമാര്‍ ധര്‍ണ നടത്തിയതെന്ന യു.ഡി.എഫ് എം.പിമാരുടെ ആരോപണം ശരിയല്ല. കോച്ച് ഫാക്ടറി വിഷയം യോജിച്ച് ഉന്നയിക്കണമെന്ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയെൻറ അധ്യക്ഷതയില്‍ ചേര്‍ന്ന എം.പിമാരുടെ യോഗത്തില്‍ തീരുമാനിച്ചതാണ്. ഇതിെൻറ അടിസ്ഥാനത്തില്‍ സി.പി.എം പാര്‍ലമെൻററി പാർട്ടി നേതാവ് പി. കരുണാകരന്‍ കോണ്‍ഗ്രസ് നേതാക്കളുമായി സംസാരിച്ചു. കെ.സി. വേണുഗോപാല്‍ എം.പിയുമായി നടത്തിയ ചര്‍ച്ചയില്‍ യോജിച്ച സമരം ആകാമെന്നും അറിയിച്ചു. പിന്നീട് പാലക്കാട് എം.പി എം.ബി. രാജേഷും വേണുഗോപാലുമായി ചര്‍ച്ച ചെയ്‌ത് സമരത്തിന് ധാരണയിലെത്തി. ഇൗ വിഷയത്തില്‍ എല്ലാ കേരള എം.പിമാരും ഒന്നിച്ച് ശബ്ദമുയര്‍ത്തേണ്ടതായിരുന്നു. എന്നാല്‍, സങ്കുചിതമായ രാഷ്ട്രീയ താൽപര്യം യു.ഡി.എഫ് എം.പിമാരെ യോജിച്ച പ്രക്ഷോഭത്തില്‍നിന്ന് പിന്തിരിപ്പിച്ചു. ഏഴ് യു.ഡി.എഫ് എം.പിമാര്‍ യു.പി.എ ഗവണ്മെൻറില് മന്ത്രിമാരായിരുന്നിട്ടും കോച്ച് ഫാക്‌ടറിക്കുവേണ്ടി ഒന്നും ചെയ്‌തില്ലെന്നതും നാം ഓർക്കണം. യു.ഡി.എഫ് എം.പിമാരുടെ ഈ നിലപാടിനെതിരെ കേരളത്തിലെ പൗരസമൂഹം പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇനിയെങ്കിലും സംസ്ഥാന താൽപര്യത്തിനെതിരായ നിലപാടില്‍നിന്ന് യു.ഡി.എഫ് പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.