തിരുവനന്തപുരം: കേരള നിയമസഭ വജ്രജൂബിലി ആഘോഷ സമാപനത്തിെൻറ ഭാഗമായി നടത്തുന്ന ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി പരിപാടിയില്‍ ആറ് വ്യത്യസ്ത കോണ്‍ഫറന്‍സുകള്‍ സംഘടിപ്പിക്കുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. സ്വതന്ത്ര ഇന്ത്യയില്‍ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളുടെ ശാക്തീകരണം നേരിടുന്ന വെല്ലുവിളികള്‍ എന്നതാണ് ആദ്യ കോണ്‍ഫറന്‍സ്. ആറ്, ഏഴ് തീയതികളിലായാണ് പരിപാടി. ആറിന് രാവിലെ 11ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും. ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മന്ത്രി എ.കെ. ബാലന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി എന്നിവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ സംബന്ധിക്കും. 23 സംസ്ഥാനങ്ങളില്‍നിന്ന് 46 എം.എല്‍.എമാര്‍ പങ്കെടുക്കും. തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികളും പങ്കെടുക്കും. രണ്ടാം സമ്മേളനമായി നാഷനല്‍ വിമന്‍ ലെജിസ്‌ലേച്ചേഴ്‌സ് കോണ്‍ഫറന്‍സ് സെപ്റ്റംബറില്‍ നടക്കും. നാഷനല്‍ സ്റ്റുഡൻറ്‌സ് പാര്‍ലമെൻറ് ഒക്‌ടോബറില്‍ നടക്കും. തുടര്‍ന്ന് നിയമസഭാധ്യക്ഷരുടെ സ്‌പെഷല്‍ കോണ്‍ഫറന്‍സ്, നാഷനല്‍ മീഡിയ കോണ്‍ക്ലേവ് ഓണ്‍ ഡെമോക്രസി, കേരള വികസനത്തെ സംബന്ധിക്കുന്ന സമവായ സമ്മേളനം എന്നിവ നടക്കും. നവംബര്‍ ഒന്നിന് ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി കോണ്‍ഫറന്‍സുകള്‍ സമാപിക്കുമെന്ന് സ്പീക്കര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.