തിരുവനന്തപുരം: എ.പി.ജെ. അബ്ദുൽകലാം സാേങ്കതിക സർവകലാശാലയുടെ വൈസ് ചാൻസലർ നിയമനത്തിന് വിജ്ഞാപനം പുറപ്പെടുവിച്ചു. അപേക്ഷകൾ ബയോഡാറ്റ, പരിചയം, യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകൾ തുടങ്ങിയവ നിശ്ചിത മാതൃകയിൽ ആഗസ്റ്റ് 29ന് വൈകീട്ട് അഞ്ചിനകം ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയുടെ വിലാസത്തിൽ സമർപ്പിക്കണം. വൈസ് ചാൻസലറെ കണ്ടെത്താനുള്ള മൂന്നംഗ സെർച് കമ്മിറ്റിക്ക് രൂപംനൽകിയിട്ടുണ്ട്. സെർച് കമ്മിറ്റി പരിഗണിക്കാവുന്നവരുടെ പേരുവിവരം ചാൻസലറായ ഗവർണർക്ക് ശിപാർശ ചെയ്യും. ഇത് പരിഗണിച്ച് ഗവർണറായിരിക്കും വി.സിെയ നിയമിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.