തിരുവനന്തപുരം: സംസ്ഥാനത്ത് അധികാരത്തിലെത്തുകയാണ് ലക്ഷ്യമെന്നും ത്രിപുരയിലെപോലെ കേരളത്തിലും അധികാരമാറ്റം സാധ്യമാണെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള. തിരുവനന്തപുരം പ്രസ് ക്ലബിെൻറ മീറ്റ് ദ പ്രസ് പരിപാടിയിൽ പെങ്കടുക്കുകയായിരുന്നു അദ്ദേഹം. എന്‍.ഡി.എയുടെ അടിത്തറ വിപുലപ്പെടുത്തും. ബി.ജെ.പിക്ക് ആരോടും അയിത്തമില്ല. പാര്‍ട്ടിയുടെ കവാടം തുറന്നിട്ടിരിക്കുകയാണ്. ആർക്കുവേണമെങ്കിലും ബി.ജെ.പിയിലേക്കേ് വരാം. കഴിഞ്ഞ പല തെരഞ്ഞെടുപ്പിലും ബി.ജെ.പി സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ഒഴുകിയെത്തിയത് കമ്യൂണിസ്റ്റ് പാര്‍ട്ടികളിൽ നിന്നാണ്. കോണ്‍ഗ്രസിലും നിരാശരായി നില്‍ക്കുന്നവര്‍ ഏറെയാണ്. വി.എം. സുധീരനെപോലുള്ളവർ പദവികൾ രാജിെവക്കുകയാണ്. അത്തരത്തിലുള്ളവർക്ക് നേരിട്ട് പാർട്ടിയിലേക്കോ അല്ലെങ്കിൽ പുതിയ പാർട്ടിയുണ്ടാക്കി എൻ.ഡി.എയിലേക്കോ വരാമെന്നും പിള്ള കൂട്ടിച്ചേർത്തു. 2021ലെ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് അധികാരം കിട്ടുമെന്നാണ് പ്രതീക്ഷ. അതാണ് പാർട്ടി ദേശീയഅധ്യക്ഷനും ആഗ്രഹിക്കുന്നത്. മൂല്യത്തിനൊപ്പം തന്ത്രാധിഷ്ഠിത നിലപാടും ബി.ജെ.പി കൈക്കൊള്ളും. മലയാളിയുടെ വോട്ട് ഉപയോഗശൂന്യമാകില്ലെന്ന് ബോധ്യപ്പെടുത്താനായാൽ ജയിക്കാനാകും. അതിനുള്ള ശ്രമം നടത്തും. തെൻറ നിയമനം മൂന്നുവര്‍ഷത്തേക്കാണ്. ഒരു വര്‍ഷം എന്നത് കുപ്രചാരണമാണ്. കേരളത്തിലെ ബി.ജെ.പിയിൽ വൈവിധ്യമുണ്ടെങ്കിലും വൈരുധ്യമില്ല. ഗവര്‍ണറായ കുമ്മനം രാജേശഖരൻ കേരള രാഷ്ട്രീയത്തിലേക്ക് തിരികെ വരണമെന്ന് പറയുന്നത് അധാര്‍മികമാണ്. തീരുമാനിക്കേണ്ടത് അദ്ദേഹമാണ് എന്നും ശ്രീധരൻപിള്ള വ്യക്തമാക്കി. ന്യൂനപക്ഷവിരുദ്ധമെന്ന കുപ്രചാരണങ്ങളെ ഇന്ന് നിഷ്പ്രയാസം അതിജീവിക്കാനാകും. കുപ്രചാരണങ്ങളിലൂടെ ജനമനസ്സുകള്‍ വിഷലിപ്തമാക്കാനാണ് കോണ്‍ഗ്രസും സി.പി.എമ്മും ശ്രമിക്കുന്നത്. ശബരിമലയിലെ സ്ത്രീപ്രവേശം നിയമവഴിക്ക് പോകട്ടെ. പാര്‍ട്ടി നിലപാട് പിന്നീട് പറയാം. 'മീശ' നോവലിലെ പരാമര്‍ശങ്ങളുടെ പേരില്‍ ഖേദം പ്രകടിപ്പിക്കാൻ സാഹചര്യമുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല. മുമ്പ് സമാനസാഹചര്യങ്ങളില്‍ മറ്റ് പല പത്രസ്ഥാപനങ്ങളും അത്തരം പ്രാഥമികമര്യാദ കാണിച്ചിരുന്നു. ശശി തരൂരിെൻറ പ്രസ്താവന ഭാര്യയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാനാണെന്നും ശ്രീധരൻപിള്ള കൂട്ടിച്ചേർത്തു. പ്രസ് ക്ലബ് പ്രസിഡൻറ് ജി. പ്രമോദ്, സെക്രട്ടറി എം. രാധാകൃഷ്ണൻ എന്നിവരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.