തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസരംഗത്തെ സ്വകാര്യവത്കരണം അവസാനിപ്പിക്കുക, കേന്ദ്രവിഹിതം വർധിപ്പിക്കുക, യു.ജി.സി പിരിച്ചുവിടാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സർവകലാശാല കോളജ് അധ്യാപകരുടെ അഖിലേന്ത്യ കോൺഫെഡറേഷനായ ഐഫക്ടോ വെള്ളിയാഴ്ച പാർലമെൻറ് മാർച്ച് നടത്തും. കേരളത്തിൽനിന്ന് എ.കെ.ജി.സി.ടി, എ.കെ.പി.സി.ടി.എ, യൂനിവേഴ്സിറ്റി ടീച്ചേഴ്സ് ഫെഡറേഷൻ എന്നീ സംഘടനകളെ പ്രതിനിധീകരിച്ച് 50 പേർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.