ഒന്നാമതെത്താൻ കേരള പൊലീസിന്​ വേണം പൊതുജനത്തി​െൻറ 'ലൈക്ക്​​'

തിരുവനന്തപുരം: തെറ്റാണ്, പറ്റിപ്പോയി. എന്നാലും കൂടെ നിൽക്കണം, സഹായിക്കണം. പറയുന്നത് കേരള പൊലീസാണ്. സമൂഹമാധ്യമമായ ഫേസ്ബുക്കിലെ സ്വന്തം കേരള പൊലീസ്. ഫേസ്ബുക്കിൽ ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടിയ പൊലീസ് സേന പേജ് എന്ന നേട്ടവുമായി രാജ്യത്ത് ഒന്നാമതെത്താൻ പൊതുജനസഹായം തേടുകയാണ് അവർ. ലൈക്കി​െൻറ കണക്കെടുപ്പ് ആദ്യം 'പാളിയതിന്' ആണ് ക്ഷമചോദിച്ചത്. ഒന്നാമതെത്തി എന്ന് ഉറപ്പിച്ച ഘട്ടത്തിൽ ബംഗളൂരുവിൽ നിന്നാണ് കേരളത്തി​െൻറ 'ട്രോൾ പൊലീസിന്' ഒാർക്കാപ്പുറത്തെ തിരിച്ചടി കിട്ടിയത്. പേജ് ലൈക്ക് 4.26 ലക്ഷമായിരിക്കെ, ബംഗളൂരു ട്രാഫിക് പൊലീസി​െൻറ 4.94 ലക്ഷം ലൈക്കുകളുള്ള പേജിനെ പിന്തള്ളി ഒന്നാമതെത്താൻ സഹായം ചോദിച്ച് കഴിഞ്ഞ ജൂലൈ 24ന് ആണ് കേരള പൊലീസ് ആദ്യ പോസ്റ്റ് ഇട്ടത്. ബംഗളൂരു ട്രാഫിക് പൊലീസി​െൻറ ഇന്ത്യയിലെ ഒന്നാം സ്ഥാനം രണ്ടാമതുള്ള കേരളത്തിന് 'തട്ടിയെടുക്കാനുള്ള' സഹായമായിരുന്നു വേണ്ടിയിരുന്നത്. അഞ്ച് ലക്ഷം ലൈക്കുകളുടെ പിൻബലത്തോടെ ബംഗളൂരു ട്രാഫിക്കുകാരെ 'ഒാവർ ടേക്ക്' ചെയ്തപ്പോഴാണ് പക്ഷേ, കഥയിൽ അപ്രതീക്ഷിത 'വഴിത്തിരിവ്' വന്നത്. അവർ അല്ലായിരുന്നു ഒന്നാമത്. 6.26 ലക്ഷത്തി​െൻറ പിന്തുണയുമായി ആ വമ്പൻ നിൽക്കുന്നു, സാക്ഷാൽ ബംഗളൂരു സിറ്റി പൊലീസ്. അക്കിടി പറ്റിയെന്ന് മനസ്സിലാക്കിയ കേരള പേജുകാർ ഉടൻ സ്വയം ട്രോളും മാപ്പപേക്ഷയുമായി എത്തി. ''തെറ്റിദ്ധരിപ്പിച്ചതല്ല... തെറ്റ് പറ്റിപ്പോയതാണ്. കൂടെയുള്ള അഞ്ചുലക്ഷം പേരോടും ഞങ്ങൾ ക്ഷമ ചോദിക്കുന്നു... മൂന്നു കോടിയിൽപരമുള്ള നമുക്ക് ഇതൊന്നും ഒരു വെല്ലുവിളിയെല്ലന്നറിയാം.. ചേർത്തുപിടിച്ച കൈകളുടെ എണ്ണം ഇനിയും കൂടട്ടെ. നല്ലൊരു നാളേക്കായ് നമുക്കൊന്നായി മുന്നേറാം''. ഒരു തെറ്റൊക്കെ ഏത് െപാലീസുകാരനും പറ്റും എന്ന വാചകം കണക്കിലെടുത്ത് ഇടംവലം നോക്കാതെ ലൈക്ക് ചെയ്തിരിക്കും എന്ന 'വിശാലഹൃദയരായ' മലയാളികളുടെ ഉറപ്പിൽ വിശ്വസിച്ച് ഒന്നാമതെത്തുന്നതും കാത്തിരിക്കുകയാണ് ഇപ്പോൾ കേരളത്തി​െൻറ സ്വന്തം 'ട്രോൾ പൊലീസ്'.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.