തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ അഡ്വ പി.എസ്. ശ്രീധരൻപിള്ളയുടെ നേതൃത്വത്തിൽ എൻ.ഡി.എ സംഘം ഇന്ന് കുട്ടനാട്ടിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദര്‍ശിക്കും. അധ്യക്ഷപദവി ഏറ്റെടുത്ത ശേഷമുള്ള ശ്രീധരൻപിള്ളയുടെ ആദ്യ പരിപാടിയാണിത്. രാവിലെ എട്ടിന് കിടങ്ങറയിൽനിന്ന് പര്യടനം തുടങ്ങുന്ന സംഘം മുട്ടാർ, പുളിങ്കുന്ന്, കാവാലം, വെളിയനാട്, കൈനകരി എന്നിവിടങ്ങളിലെ വെള്ളപ്പൊക്ക ബാധിതസ്ഥലങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിക്കും. കുട്ടനാടിെൻറ ദുരവസ്ഥക്ക് ശ്വാശ്വതപരിഹാരം കാണാൻ രാഷ്ട്രീയത്തിനതീതമായ പരിശ്രമമാണ് വേണ്ടതെന്ന നിലപാടാണ് ബി.ജെ.പിക്കുള്ളതെന്ന് പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. പ്രശ്ന പരിഹാരത്തിന് കേന്ദ്ര സഹായം ഉറപ്പാക്കാൻ ബി.ജെ.പി എല്ലാവരുമായും സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് വാസു, പി.എസ്.പി സംസ്ഥാന പ്രസിഡൻറ് കെ.കെ. പൊന്നപ്പന്‍, കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാജന്‍ കണ്ണാട്ട്, ബി.ജെ.പി ജില്ല അധ്യക്ഷൻ കെ. സോമൻ എന്നിവരും സംഘത്തിലുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.