തിരുവനന്തപുരം: മേയ് മുതൽ ആരംഭിച്ച ശക്തമായ കാലവർഷത്തിൽ സംസ്ഥാനത്ത് 20 ശതമാനത്തിലധികം റോഡുകൾ തകർന്നിട്ടുണ്ടെന്ന് മന്ത്രി ജി. സുധാകരൻ. 3000 കോടി രൂപയോളം റോഡ് പുനഃസ്ഥാപനത്തിന് ആവശ്യമായി വരുമെന്ന് കണക്കാക്കിയിട്ടുണ്ട്. റോഡുകളുടെ അടിയന്തരഅറ്റകുറ്റപ്പണികൾക്കായി ബജറ്റിതര ഫണ്ടിൽ നിന്ന് 230 കോടി രൂപ അനുവദിച്ചു. ആഗസ്റ്റ് അവസാനത്തോടുകൂടി തന്നെ നടപടികൾ പൂർത്തീകരിച്ച് പ്രവൃത്തികൾ ആരംഭിക്കണമെന്നും മന്ത്രി നിർേദശം നൽകി. ആലപ്പുഴ, കോട്ടയം ജില്ലകളിലെ വെള്ളപ്പൊക്കഭീഷണി ഇപ്പോഴും തുടരുകയാണ്. മലയോരമേഖലകളിൽ ഉരുൾപൊട്ടലും ശക്തമായ കുത്തൊഴുക്കും റോഡുകളുടെ തകർച്ചക്ക് കാരണമായി. ഇടുക്കി, വയനാട്, പാലക്കാട്, കോട്ടയം, കണ്ണൂർ ജില്ലകളിൽ വ്യാപകമായി റോഡുകൾക്ക് നാശനഷ്ടങ്ങളുണ്ടായി. 4342 കിലോമീറ്റർ സംസ്ഥാന പാതയും 27470 കിലോമീറ്റർ പ്രധാന ജില്ലറോഡുകളും അടക്കം ആകെ 31812 കിലോമീറ്റർ റോഡാണ് പൊതുമരാമത്ത് വകുപ്പിെൻറ സംരക്ഷണചുമതലയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.