കരുനാഗപ്പള്ളി: പുറംലോകവുമായി ബന്ധെപ്പടാൻ സമ്മതിക്കാതെ വീട്ടിനുള്ളിൽ പൂട്ടിയിട്ടുവളർത്തിയ എട്ടുകുട്ടികളെ സ്കൂളിൽ ചേർത്ത് പഠിപ്പിക്കാനും പ്രതിരോധകുത്തിവെപ്പുകൾ നൽകാനും കുട്ടികളുടെ രക്ഷിതാക്കളോട് താലൂക്ക് ലീഗൽ സർവിസസ് കമ്മിറ്റി ചെയർപേഴ്സൺ വി.എസ്. ബിന്ദുകുമാരി ആവശ്യപ്പെട്ടു. കൊല്ലം ജോനകപ്പുറം സ്വദേശി മുഹമ്മദ് ബഷീർ-ഷീബ ദമ്പതികളാണ് കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിൽ കുട്ടികളെ പുറംലോകവുമായി ബന്ധമില്ലാതെ വളർത്തിയത്. ഇവർ അയൽക്കാരുമായി ഒരു ബന്ധവുമില്ലാതെയാണ് താമസിച്ചിരുന്നത്. ദമ്പതികൾക്ക് 16 വയസ്സുമുതൽ താഴോട്ട് രണ്ട് വയസ്സുവരെ പ്രായമുള്ള എട്ടുകുട്ടികളാണുള്ളത്. നിലവിൽ ഷീബ ഗർഭിണിയുമാണ്.പ്രദേശവാസികൾ അറിയിച്ചതിനെതുർന്ന് താലൂക്ക് ലീഗൽ സർവിസ് അതോറിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. ഇടിഞ്ഞുപൊളിഞ്ഞ വീട്ടിലാണ് ഇവരുടെ താമസം. ആരോഗ്യവിഭാഗം കുട്ടികളുടെ രക്തപരിശോധന നടത്തിയപ്പോൾ വിളർച്ചയും രക്തക്കുറവും കണ്ടെത്തി. സാമൂഹികക്ഷേമ വകുപ്പ്, ശിശുക്ഷേമ വകുപ്പ്, ജില്ല പഞ്ചായത്ത് ഉദ്യോഗസ്ഥർ, നഗരസഭ അധ്യക്ഷ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ലീഗൽ സർവിസസ് കമ്മിറ്റി വീട് സന്ദർശിച്ചത്. 10 ദിവസത്തിനകം കുട്ടികളെ സ്കൂളുകളിൽ ചേർക്കണമെന്നും മതിയായ പരിരക്ഷ നൽകണമെന്നും ലീഗൽ സർവിസസ് കമ്മിറ്റി ചെയർപേഴ്സൺ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.