മണിക്‌റോയിയുടെ ആശ്രിതര്‍ക്ക് രണ്ടുലക്ഷം ധനസഹായം

തിരുവനന്തപുരം: കോഴിയെ മോഷ്ടിച്ചെന്നാരോപിച്ച് ആൾക്കൂട്ടം തല്ലിക്കൊന്ന പശ്ചിമബംഗാള്‍ സ്വദേശി മണിക്റോയിയുടെ ആശ്രിതര്‍ക്ക് തൊഴിലും നൈപുണ്യവും വകുപ്പ് രണ്ടുലക്ഷം രൂപ മരണാനന്തര സഹായമായി അനുവദിച്ചു. മണിക്‌റോയി ആവാസ് പദ്ധതിയില്‍ അംഗത്വമെടുത്തിട്ടില്ലെങ്കിലും കുടംബത്തി​െൻറ അവസ്ഥ പരിഗണിച്ചാണ് കുടിയേറ്റ തൊഴിലാളി ക്ഷേമപദ്ധതി ഫണ്ടില്‍നിന്ന് തുക അനുവദിച്ചത്. കൊല്ലം അഞ്ചലിലെ പനയംചേരിയില്‍ കഴിഞ്ഞമാസം 24നായിരുന്നു മണിക് ആക്രമിക്കപ്പെട്ടത്. ധനസഹായം മണിക് റോയിയുടെ ആശ്രിതര്‍ക്ക് നൽകാനുള്ള നടപടിക്ക് കേരള കെട്ടിട തൊഴിലാളി ക്ഷേമനിധി ബോര്‍ഡിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.