എം.ഫാം പ്രവേശനം പുതുതായി ഉൾപ്പെടുത്തിയ കോളജുകളിലേക്കും ഒാപ്​ഷനുകൾ നൽകാം

തിരുവനന്തപുരം: എം.ഫാം കോഴ്സിലേക്ക് പുതുതായി ഉൾപ്പെടുത്തിയ കോളജുകളിലേക്ക് ഒാൺലൈനായി ഒാപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. വ്യാഴാഴ്ച ഉച്ചക്ക് 12നു വരെ പ്രവേശന പരീക്ഷ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ് സൈറ്റിൽ ഒാപ്ഷൻ നൽകാൻ സൗകര്യമുണ്ടായിരിക്കും. ഒാപ്ഷൻ ലഭിക്കുന്നതിന് അപേക്ഷാർഥികൾ വെബ്സൈറ്റിൽ 'MPharm 2018-Candidate Portal' എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് അപേക്ഷ നമ്പറും പാസ്വേഡും നൽകി ഹോം പേജിൽ പ്രവേശിച്ചതിനു ശേഷം 'Option Registration' എന്ന മെനു െഎറ്റം ക്ലിക്ക് ചെയ്ത് രണ്ടിന് ഒാൺലൈനായി ഒാപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. കോളജുകൾ, കോഴ്സുകൾ, ഫീസ് എന്നിവ സംബന്ധിക്കുന്ന വിശദ വിവരം വെബ്സൈറ്റിൽ ലഭ്യമാണ്. 2018ലെ എം.ഫാം കോഴ്സിലേക്കുള്ള എല്ലാ അപേക്ഷാർഥികൾക്കും ഒാപ്ഷനുകൾ സമർപ്പിക്കാനുള്ള സൗകര്യം ലഭ്യമാണ്. എന്നാൽ പ്രവേശന പരീക്ഷ കമീഷണർ പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്നവർക്ക് മാത്രമായിരിക്കും അലോട്ട്മ​െൻറിന് യോഗ്യതയുണ്ടായിരിക്കുന്നത്. ഹെൽപപ് ലൈൻ നമ്പറുകൾ: 0471- 2332123, 2339101,102,103,104
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.