കുളത്തൂപ്പുഴ: വേനൽ കടുത്താൽ കുടിവെള്ളത്തിന് നെട്ടോട്ടമോടുന്ന അമ്പലം, അമ്പതേക്കർ വാർഡുകളിലും ആറ്റിന്കിഴക്കേകര പ്രദേശത്തും കുടിവെള്ളമെത്തിക്കാൻ ഗ്രാമപഞ്ചായത്ത് നടപടി തുടങ്ങി. ജല അതോറിറ്റിയുടെ കുളത്തൂപ്പുഴ കുടിവെള്ളപദ്ധതിയിൽ നിന്നാണ് പ്രദേശത്ത് വെള്ളമെത്തിക്കുന്നത്. ഗ്രാമപഞ്ചായത്തിെൻറ 15 ലക്ഷം, ജില്ല പഞ്ചായത്തിെൻറ ആറ് ലക്ഷം, പട്ടികജാതി കോളനി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി അമ്പതേക്കർ വാർഡിന് ബ്ലോക്ക് പഞ്ചായത്തില്‍ നിന്നുള്ള 15 ലക്ഷവും ഉള്‍പ്പെടെ 36 ലക്ഷം രൂപ വകയിരുത്തി നാല് കിലോമീറ്റർ ദൂരത്തിൽ ഗ്രാമത്തില്‍ എല്ലായിടത്തും വെള്ളമെത്തിക്കുന്ന തരത്തിലാണ് പദ്ധതി പൂർത്തിയാക്കുന്നത്. അമ്പലക്കടവിൽനിന്ന് ആരംഭിച്ച് അമ്പതേക്കർ വാർഡിെൻറ എല്ലാ ഊടുവഴികളിലൂെടയും കുടിവെള്ള പൈപ്പ് ലൈൻ കടന്ന് പോകുന്നുണ്ട്. ആറ്റിന്കിഴക്കേകര ഭാഗത്ത് ഡീസൻറ് മുക്ക് ആമക്കുളം പാത, കരയോഗമന്ദിരം ഉരിയരികുന്ന് അടവിക്കോണം പാതയിലും ഭാഗികമായും ലൈനുണ്ട്. എല്ലാ സ്ഥലങ്ങളിലും പൈപ്പ് ലൈൻ സ്ഥാപിച്ച് ജലവിതരണത്തിനുള്ള നടപടി ജല അതോറിറ്റി പൂർത്തിയാക്കി. കാഞ്ഞിരോട്ട് കുന്നിലെ ശുദ്ധീകരണ പ്ലാൻറിൽനിന്നുള്ള പ്രധാന പൈപ്പ് ലൈനിൽ അമ്പലക്കടവ് ജങ്ഷനിൽ പാലത്തിനുമുകളിലൂടെ പൈപ്പ് സ്ഥാപിക്കുന്നതിനുള്ള ജോലി മാത്രമാണ് അവശേഷിക്കുന്നത്. ഇത് പൂർത്തിയായാലുടൻ കുടിവെള്ള വിതരണം ആരംഭിക്കും. സ്വകാര്യബസുകൾ രാത്രിയാത്ര മുടക്കുന്നതായി പരാതി അഞ്ചൽ: പാലമുക്ക്, അസുരമംഗലം വഴി വയയ്ക്കലിലേക്ക് സർവിസ് നടത്തുന്ന സ്വകാര്യബസുകൾ രാത്രികാല യാത്രകൾ മുടക്കുകയോ പാതിവഴിക്ക് അവസാനിപ്പിക്കുകയോ ചെയ്യുന്നതായി പരാതി. അഞ്ചലിൽനിന്ന് രാത്രി ഇവിടെയെത്താൻ നാട്ടുകാർക്ക് വേറെ സൗകര്യങ്ങളില്ല. ജോലി കഴിഞ്ഞെത്തുന്ന തൊഴിലാളികൾക്കും ദൂരസ്ഥലങ്ങളിൽനിന്ന് പഠനം കഴിഞ്ഞെത്തുന്ന വിദ്യാർഥികൾക്കും ഏറെ പ്രയോജനപ്രദമായിരുന്നു രാത്രികാല സർവിസ്. ഇത് മുടങ്ങിയതോടെ അഞ്ചലിൽനിന്ന് ഓട്ടോ വിളിച്ച് വീടുകളിലെത്തുന്നതിന് വലിയ തുക മുടക്കേണ്ടി വരുന്നു. ഗതാഗതവകുപ്പ് അധികൃതരോട് നാട്ടുകാർ പലതവണ പരാതിപ്പെട്ടിട്ടും പരിഹാരമില്ലെന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.