അമ്പലംകുന്ന്​-പെരപ്പയം റോഡ്​: പ്രവൃത്തി ഡിസംബറിൽ തുടങ്ങും -എം.എൽ.എ

ആക്കൽ: അമ്പലംകുന്നുമുതൽ പെരപ്പയം വരെയുള്ള റോഡി​െൻറ നിർമാണപ്രവർത്തനങ്ങൾ ഡിസംബർ അവസാനത്തോെട തുടങ്ങുമെന്ന് മുല്ലക്കര രത്നാകരൻ എം.എൽ.എ. കിഫ്ബി പദ്ധതി പ്രകാരമാണ് റോഡ് പണിയുന്നത്. നടപടികളെല്ലാം പൂർത്തിയായിട്ടുണ്ട്. നവംബറിൽ റോഡ് പണിയുന്നതിന് കിഫ്ബിയിൽനിന്ന് അനുമതി കിട്ടും. ഡിസംബറിൽ ടെൻഡർ നടപടികൾ പൂർത്തിയാക്കി പ്രവൃത്തി ആരംഭിക്കും. നിലവിൽ റോഡിനായി ഏെറ്റടുത്ത് സർവേ കല്ലുകൾ സ്ഥാപിച്ച സ്ഥലത്തു കൂടിയായിരിക്കും റോഡുപണി. പുതുതായി കാശുെകാടുത്തുള്ള സ്ഥലം ഏറ്റെടുപ്പുകൾ ഉണ്ടാവില്ല. റോഡി​െൻറ സ്ഥലം ആരെങ്കിലും കൈയേറിയിട്ടുണ്ടെങ്കിൽ ഒഴിപ്പിക്കുമെന്നും എം.എൽ.എ 'മാധ്യമ'ത്തോട് പറഞ്ഞു. കിഫ്ബി പദ്ധതിപ്രാരമുള്ള റോഡ് പണി ഉടൻ നടക്കുമെന്ന് വെളിനല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് ഷീജ നൗഷാദ് പറഞ്ഞു. പഞ്ചായത്ത് ഫണ്ടുപയോഗിച്ച് അറ്റകുറ്റപ്പണി നടത്തിയാലും കിഫ്ബി പദ്ധതി പ്രകാരമുള്ള നിർമാണം നടക്കുന്നതിനാൽ വെറുതെയാവും. കിഫ്ബി പ്രാകരമുള്ള ഫണ്ട് ഒരു കിലോമീറ്ററിന് ഒരു കോടിയോളമാണ്. പഴയറോഡ് പൂർണമായും പൊളിച്ചുമാറ്റിയാണ് പുതിയ ടാറിങ് നടക്കുന്നത്. അതുകൊണ്ടുതന്നെ നിലവിൽ നിർമാണം നടത്തിയാലും ടാറിങ് നടത്തുേമ്പാൾ പൊളിക്കേണ്ടിവരും. ടാറിങ് ഉടൻ ആരംഭിക്കുമെന്നും അവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.