തിരുവനന്തപുരം: മാഞ്ഞാലിക്കുളത്ത് കനത്ത മഴയിൽ മാൻഹോളിെൻറ മൂടിമാറിയതിനെത്തുടർന്ന് ഒാേട്ടായുടെ വീൽ കുടുങ്ങി. ചൊവ്വാഴ്ച രാവിലെ 12 ഒാടെയാണ് സംഭവം. ശക്തമായ മഴയിൽ റോഡിൽ പൂർണമായും വെള്ളം കയറിയിരുന്നു. ഇതിനിടയിലാണ് മൂടി ഇളകിമാറിയത്. ഇൗ സമയത്ത് കടന്നുപോയ ഒാേട്ടായുടെ മുൻവശത്തെ വീൽ കുഴിയിൽ പെടുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സ് എത്തിയാണ് ഒാേട്ടാ മാറ്റി മാൻഹോളിെൻറ മൂടി നേരെയിട്ടത്. വെള്ളം നിറഞ്ഞ റോഡിലൂടെ നിരവധി പേരാണ് നടന്നുപോകുന്നത്. വലിയ അപകടമാണ് തലനാരിഴക്ക് ഒഴിവായത്. നഗരത്തിലെ റോഡുകളെല്ലാം വെള്ളത്തിനടിയിലാണ്. എസ്.എസ് കോവിൽ റോഡ്, തമ്പാനൂർ, കൈതമുക്ക്, ചാക്ക, എന്നിവിടങ്ങളിലാണ് രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടത്. കാൽ നടയാത്ര പോയിട്ട് വാഹനങ്ങൾക്കുപോലും കടന്നുപോകാനായില്ല. കാൽനടക്കാർ ഏറെ പണിപ്പെട്ടാണ് വെള്ളം മുറിച്ച് കടന്നത്. ഉച്ചക്ക് 12 ഒാടെ കലക്ടർ കെ. വാസുകി െവള്ളംകയറിയ റോഡും വാസസ്ഥലങ്ങളും സന്ദർശിച്ചു. നഗരത്തിൽ കനത്തമഴയെയും വെള്ളക്കെട്ടിനെയും തുടർന്ന് രൂക്ഷമായ ഗതാഗതക്കുരുക്കും അനുഭവെപ്പട്ടു. ഇതുമൂലം രാവിലെ തലസ്ഥാനത്തെത്തേണ്ട ബസുകളെല്ലാം വൈകി. ഒാഫിസുകളിലെല്ലാം ൈവകിയാണ് ജീവനക്കാരെത്തിയത്. കൺട്രോൾ റൂമുകൾ ആരംഭിച്ചു തിരുവനന്തപുരം: കനത്ത മഴെയത്തുടർന്ന് കൺട്രോൾ റൂമുകൾ ആരംഭിച്ചു. കലക്ടറേറ്റ്: 0471- 2730045, 2730067, മൊബൈൽ-9497711281, വർക്കല-9497711286, ചിറയിൻകീഴ്-9497711287, കാട്ടാക്കട- 9497711284, നെടുമങ്ങാട്- 9497711285, നെയ്യാറ്റിൻകര-9497711283, തിരുവനന്തപുരം-9497711282.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.