തിരുവനന്തപുരം: ദേശീയ പൗരത്വപട്ടിക തയാറാക്കി അസമിലെ 40 ലക്ഷത്തിലധികം പേരെ അഭയാർഥികളാക്കി മാറ്റുന്ന പൗരത്വപട്ടിക റദ്ദാക്കുകയോ നീതിപൂർവമായി പുനഃപ്രസിദ്ധീകരിക്കുകയോ ചെയ്യണമെന്ന് പി.ഡി.പി കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു. സ്വന്തം രാജ്യത്ത് അഭയാർഥികളെ സൃഷ്ടിക്കാനുള്ള ഭരണകൂടങ്ങളുടെ ശ്രമത്തിനെതിരെ പൗരസമൂഹം രംഗത്തിറങ്ങണം. രാജ്യത്ത് ജീവിക്കാനുള്ള അവകാശം പോലും ചോദ്യം ചെയ്യപ്പെടുകയും ലക്ഷക്കണക്കിനു പേരെ ആട്ടിയോടിക്കാൻ പദ്ധതികൾ തയാറാക്കുകയും ചെയ്യുന്ന ഭരണകൂട നിലപാട് ഫാഷിസമാണെന്നും സംസ്ഥാന സംഘടനാകാര്യ ജനറൽ സെക്രട്ടറി വി.എം. അലിയാർ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.