തിരുവനന്തപുരം: അസം പൗരത്വ രജിസ്റ്ററില്‍നിന്ന് 40 ലക്ഷം പേരെ ഒഴിവാക്കിയത് വഴി ബി.ജെ.പി പച്ചയായ വംശീയ അജണ്ട നടപ്പാക്കുകയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. തങ്ങള്‍ക്ക് വിരോധമുള്ള ജനവിഭാഗത്തെ ദേശത്തിന് പുറത്താക്കുകയും രാജ്യത്തിനകത്തുള്ളവരെ അരക്ഷിതരാക്കുകയുമാണ് ഇതുവഴി ഉദ്ദേശിക്കുന്നത്. സംഘ്പരിവാര്‍ അധികാരത്തില്‍ തുടര്‍ന്നാല്‍ രാജ്യത്തിെൻറ സ്ഥിതി ഭയാനകമാകുമെന്നതിെൻറ സൂചനയാണിത്. ഭിന്നിപ്പിക്കല്‍ മാത്രമാണ് സര്‍ക്കാര്‍ ലക്ഷ്യംവെക്കുന്നത്. മുന്‍ രാഷ്ട്രപതി ഫക്രുദീന്‍ അലി അഹമ്മദിെൻറ സഹോദരെൻറ കുടുംബമടക്കം രാജ്യത്ത് ജനിച്ച് ജീവിച്ച ലക്ഷക്കണക്കിന് ആളുകളാണ് ഒറ്റദിവസംകൊണ്ട് പൗരന്മാരല്ലാതാകുന്നത്. സംഘ്പരിവാറിെൻറ വംശീയതയിലധിഷ്ഠിതമായ വിഭജിക്കല്‍ തന്ത്രത്തിനെതിരെ മതനിരപേക്ഷ ശക്തികള്‍ പ്രതിരോധം സൃഷ്ടിക്കണം. നീക്കത്തില്‍നിന്ന് പിന്മാറി സര്‍ക്കാര്‍ തെറ്റ് തിരുത്തണമെന്നും അദ്ദേഹം പ്രസ്താവിച്ചു. by shafeek
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.