വൈകിയ അവധി പ്രഖ്യാപനത്തിൽ വലഞ്ഞ്​ വിദ്യാർഥികളും രക്ഷാകർത്താക്കളും

തിരുവനന്തപുരം: കനത്തമഴയിലും അവധി പ്രഖ്യാപനം വൈകിയത് ജില്ലയിൽ വിദ്യാർഥികൾക്കിടയിലും രക്ഷാകർത്താക്കളെയും വലച്ചു. രാവിലെ എേട്ടാടെ കലക്ടറുടെ അവധി പ്രഖ്യാപനം എത്തുേമ്പാഴേക്കും ഒേട്ടറെ വിദ്യാർഥികൾ സ്കൂളിലേക്ക് പുറപ്പെട്ടുകഴിഞ്ഞിരുന്നു. അവധി പ്രഖ്യാപനം എത്തിയപ്പോൾ കനത്തമഴയിൽ പാതിവഴിയിലായ വിദ്യാർഥികൾ എങ്ങോട്ട് പോകണമെന്നറിയാതെ വലഞ്ഞു. കുട്ടികൾ സ്കൂളിൽ എത്തിയതിനാൽ പല സ്കൂളുകളും അവധി പ്രഖ്യാപനം വകവെക്കാതെ അധ്യയനവുമായി മുന്നോട്ടുപോയി. കുട്ടികളെയുമായി മഴയത്ത് സ്കൂളിൽ എത്തിയ രക്ഷിതാക്കൾ അവധി പ്രഖ്യാപനത്തോടെ ശരിക്കും വെട്ടിലായി. കുട്ടികളെ സ്കൂളിൽ നിർത്തി മടങ്ങണമോ എന്നത് സംബന്ധിച്ചു ഇവർ ആശയക്കുഴപ്പത്തിലായി. തിങ്കളാഴ്ച വൈകീട്ട് തന്നെ ജില്ലയിൽ മഴ തുടങ്ങിയിരുന്നു. രാത്രിയോടെ മഴ കനക്കുകയും താഴ്ന്നപ്രദേശങ്ങളിൽ വെള്ളംകയറുകയും ചെയ്തിരുന്നു. എന്നിട്ടും അവധി പ്രഖ്യാപനം വൈകുകയായിരുന്നുവെന്നാണ് രക്ഷിതാക്കളുടെയും സ്കൂൾ അധികൃതരുടെയും പരാതി. അവധി പ്രഖ്യാപനം വൈകിയതിനെതിരെ സാമൂഹിക മാധ്യമങ്ങൾ വഴി കലക്ടർ രൂക്ഷവിമർശനവും നേരിടേണ്ടിവന്നു. കലക്ടറുടെ ഫേസ്ബുക്ക് പേജിൽ വരെ ഒേട്ടറെപേർ പ്രതിഷേധം േരഖപ്പെടുത്തി. എന്നാൽ അതിശക്തമായ മഴ സംബന്ധിച്ച് കാലാവസ്ഥ മുന്നറിയിപ്പ് ഇല്ലായിരുന്നെന്ന് കലക്ടർ ഡോ. കെ. വാസുകി അറിയിച്ചു. രാവിലെ ആറരയോടെ മഴയുടെ ശക്തികുറയുകയും പിന്നീട് കൂടുകയുമായിരുന്നു. തുടർന്നാണ് കാലാവസ്ഥ പ്രവചനം അനുസരിച്ച ് മുന്നോട്ടുപോകേണ്ടതില്ലെന്നും അവധി നൽകാൻ തീരുമാനിച്ചതെന്നും കലക്ടർ അറിയിച്ചു. ഏതാനും സ്കൂളുകൾ നേരത്തെ ക്ലാസുകൾ ആരംഭിക്കുന്നത് കാരണം അസൗകര്യം നേരിട്ടിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്തി തീരുമാനമെടുക്കുന്നതിനുള്ള ഭരണപരമായ സമയം മാത്രമേ ഇക്കാര്യത്തിൽ എടുത്തിട്ടുള്ളൂവെന്നും കലക്ടർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.