മുന്നണി വികസനം: സി.പി.എമ്മിൽ ചർച്ച ആരംഭിക്കുന്നു; സി.പി.​െഎയിൽ പിന്നീട്​

\Bകെ.എസ്. ശ്രീജിത്ത്\B തിരുവനന്തപുരം: മുന്നണി വികസനത്തിൽ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് സി.പി.എം ചർച്ച ആരംഭിക്കുന്നു. ആറിനു ചേരുന്ന സംസ്ഥാന സെക്രേട്ടറിയറ്റി​െൻറ അജണ്ടയായി വിഷയം ഉൾപ്പെടുത്തി. അതേസമയം, അന്നുതന്നെ സി.പി.െഎ സംസ്ഥാന നിർവാഹക സമിതി ചേരുന്നുണ്ടെങ്കിലും ഇക്കാര്യം ഉടൻ ചർച്ച ചെയ്യേണ്ടതില്ലെന്ന നിലപാടിലാണ് പാർട്ടി നേതൃത്വം. മുന്നണി കൺവീനർ എ. വിജയരാഘവൻ പാർട്ടികളുമായി അനൗദ്യോഗിക ചർച്ച തുടങ്ങിക്കഴിഞ്ഞു. ആർ. ബാലകൃഷ്ണപിള്ളയുമായി ആറിനാണ് കൂടിക്കാഴ്ച. മുന്നണി വികസനം സംബന്ധിച്ച് ഇടത് രാഷ്ട്രീയത്തിന് അനുസൃതമായ പൊതുധാരണ ഉണ്ടാക്കാനാണ് പാർട്ടികളുമായി കൂടിക്കാഴ്ച. ഏതേത് കക്ഷികൾ ഒന്നിക്കണം, എന്താവണം മാനദണ്ഡം തുടങ്ങിയവ കക്ഷികളുമായുള്ള ചർച്ചയിൽ എൽ.ഡി.എഫ് നേതൃത്വം ഉന്നയിക്കുന്നില്ല. അതേസമയം, മുന്നണി വികസനം ചർച്ച ചെയ്യാനുള്ള മുന്നണി യോഗം ഒാണത്തിനു ശേഷമേ ഉണ്ടാകൂ എന്ന് ഘടകകക്ഷി നേതാക്കൾ സൂചിപ്പിച്ചു. കേന്ദ്ര സർക്കാർ നയത്തിനെതിരായ എൽ.ഡി.എഫ് പ്രതിഷേധം, വിവിധ കക്ഷികളുടെ ജാഥ എന്നിവയും മുഖ്യമന്ത്രിയുടെ അമേരിക്കൻ യാത്രക്കും ശേഷമേ ഇക്കാര്യത്തിലേക്ക് കടക്കൂ. സഹകരിക്കുന്ന കക്ഷികളിൽ എല്ലാവരെയും നിലവിലെ സ്ഥിതിയിൽ അതുപോലെ ഉൾക്കൊള്ളാൻ കഴിയില്ലെന്ന അഭിപ്രായമാണ് സി.പി.എമ്മിനും സി.പി.െഎക്കും. രണ്ട് കേരള കോൺഗ്രസുകൾ, െഎ.എൻ.എൽ-നാഷനൽ സെക്കുലർ കോൺഫറൻസ് എന്നിവക്ക് സമാന സ്വഭാവമാണ്. ഘടകകക്ഷിയായ ജനതാദളിനും (എസ്) പുറത്തുള്ള ലോക്താന്ത്രിക് ദളിനും സമാന സ്വഭാവം. രണ്ടും ദേശീയ പാർട്ടികളുടെ ഭാഗവും. ആർ.എസ്.പി-ലെനിനിസ്റ്റ്, സി.എം.പി, ജെ.എസ്.എസ് വിഭാഗങ്ങൾക്കും ശക്തി കുറവാണ്. ആറിലെ ചർച്ചയുടെ അടിസ്ഥാനത്തിലാവും സി.പി.എം നിലപാട് രൂപപ്പെടുക. മുന്നണി ചേരുന്ന തീയതിക്കു മുമ്പ് വിഷയം പരിഗണിക്കാമെന്ന നിലപാടിലാണ് സി.പി.െഎ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.