തിരുവനന്തപുരം: തോരാതെ പെയ്യുന്ന മഴയിൽ തീരാദുരിതം. തിങ്കളാഴ്ച രാത്രി തുടങ്ങിയ മഴ ചൊവ്വാഴ്ചയും തുടർന്നതോടെയാണ് ദുരിതംവർധിച്ചത്. നാലാഞ്ചിറക്ക് സമീപം വൈദ്യുതി ലൈൻ പൊട്ടിവീണ് വയോധികൻ ഷോേക്കറ്റ് മരിച്ചു. നാലാഞ്ചിറ സ്വദേശി ജോർജ്കുട്ടി (74) ആണ് മരിച്ചത്. ജലനിരപ്പുയർന്നതോടെ അരുവിക്കര, പേപ്പാറ ഡാമുകളിൽ രണ്ട് വീതം ഷട്ടറുകൾ തുറന്നു. ജില്ലയിൽ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലാണ്. നാല് ദുരിതാശ്വാസ ക്യാമ്പുകളിലായി 315 പേരെയാണ് ചൊവ്വാഴ്ച മാത്രം പാർപ്പിച്ചിട്ടുള്ളത്. പാർവതീപുത്തനാർ-വേളി പൊഴി മുറിച്ചു. കുര്യാത്തി സ്കൂളിൽ 220 പേരും പുത്തൻപാലം എം.പി പത്മനാഭൻ ഹാളിൽ 75 പേരുമാണുള്ളത്. പട്ടം തെങ്ങുംമൂട് അംഗൻവാടി, കുമാരപുരം യു.പി സ്കൂൾ എന്നിവിടങ്ങളിലാണ് മറ്റ് ക്യാമ്പുകൾ. കരിമഠം കോളനിയിലുള്ളവരാണ് കുര്യാത്തിയിലെ ക്യാമ്പിലുള്ളത്. കനത്തമഴയിൽ 19 വീടുകൾ തകർന്നതായാണ് റവന്യൂ വകുപ്പിെൻറ കണക്ക്. നൂറോളം വീടുകളിൽ വെള്ളംകയറി താമസയോഗ്യമല്ലാതായിട്ടുണ്ട്. ജില്ലയിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിന് കലക്ടറേറ്റിലും സെക്രേട്ടറിയറ്റിലും പ്രത്യേക സംവിധാനവും ഏർപ്പെടുത്തി. കനത്തമഴ കണക്കിെലടുത്ത് പ്രഫഷനൽ സ്ഥാപനങ്ങൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിനൽകിയിരുന്നു. കടൽക്ഷോഭവും രൂക്ഷമായി തുടരുകയാണ്. ആറുകളും പുഴകളുമെല്ലാം കരകവിഞ്ഞൊഴുകുകയാണ്. ആറുകളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്്. െചറുതോടുകെളല്ലാം നിറഞ്ഞുകവിഞ്ഞ നിലയിലാണ്. വയലുകളെല്ലാം ആറിന് സമാനം വെള്ളക്കെട്ടായി. നഗരത്തിൽ കണ്ണമൂലക്ക് സമീപം പുത്തൻപാലത്ത് വെള്ളംകയറി ഏേഴാളം വീടുകൾ ഒറ്റപ്പെട്ടു. വീട്ടിലുള്ളവർക്ക് പുറത്തിറങ്ങാനാകാത്ത സ്ഥിതിയുണ്ടായതിനെ തുടർന്ന് ഫയർഫോഴ്സ് റബർ ബോട്ടുമായെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. സമാന രീതിയിൽ പരുത്തിക്കുഴിയിലും വീടുകളിൽ വെള്ളംകയറി. ഫയർഫോഴ്സാണ് ഇവിടെയും രക്ഷക്കെത്തിയത്. കോട്ടൺഹില്ലിന് സമീപത്തായി കൂറ്റൻമരം റോഡിലേക്ക് വീണ് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. മരം മുറിച്ചുനീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. അമ്പലംമുക്കിന് സമീത്തും റോഡിേലക്ക് മരം കടപുഴകി. തൈക്കാട് െഗസ്റ്റ് ഹൗസിൽ മരം വീണ് നിർത്തിയിട്ടിരുന്ന കാർ തകർന്നു. ചൊവ്വാഴ്ച ഉച്ചക്ക് 12 ഒാടെയാണ് മരം വീണത്. തുടർന്ന് ഫയർഫോഴ്സ് രണ്ട് മണിക്കൂേറാളം പിരിശ്രമിച്ചാണ് മരം മുറിച്ച് നീക്കിയത്. പാളയം കോർപറേഷൻ ഒാഫിസിന് സമീപത്തും രാവിലെ പതിനൊന്നരയോടെ മരം റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു. മേലാറന്നൂരിൽ എൻ.ജി.ഒ ക്വാേട്ടഴ്സിന് സമീപം മരം വീണത് ഗതാഗതം തടസ്സപ്പെടുത്തി. ഇവിടം കലക്ടർ എ. വാസുകി സന്ദർശിച്ചിരുന്നു. ഉളിയാത്തറക്ക് സമീപവും കൂറ്റൻ തേക്കുമരം നിലംപൊത്തി. തിരുവല്ലം ഭാഗത്ത് മതിലിടിഞ്ഞ് വീണു. ആർക്കും പരിക്കില്ല. വെള്ളം കൂടിയതിനെ തുടർന്ന് ആറ്റിപ്ര പൊഴി മുറിച്ചുവിട്ടു. ആറ്റിപ്രയിൽ വെള്ളം കയറി ആറ് വീടുകൾ നശിച്ചു. വെമ്പായത്തിന് സമീപം ഒരു കിണർ ഇടിഞ്ഞുതാഴ്ന്നു. ജില്ലയിെല മലയോരമേഖലയിലും കനത്തമഴയാണ് ചൊവ്വാഴ്ച െപയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.