തിരുവനന്തപുരം: സ്ത്രീപുരുഷ സമത്വം മാറ്റുരക്കാനുള്ള വേദിയല്ല ശബരിമലയെന്ന് ഹിന്ദു പാർലമെൻറ്. സ്ത്രീകൾക്ക് പ്രായനിയന്ത്രണം മാത്രമാണ് ശബരിമലയിലുള്ളത്. സ്ത്രീസംരക്ഷണ മുഖംമൂടിയിട്ട് വിശ്വാസങ്ങളെ ആക്രമിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഒരു ആത്മീയ വിശ്വാസത്തെയും ഹനിക്കുന്ന നീക്കം ഭരണഘടന സ്ഥാപനങ്ങളിൽനിന്ന് ഉണ്ടാകുന്നത് നന്നല്ലെന്നും ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. വിശ്വാസികളായ എല്ലാവരെയും വിളിച്ച് ചർച്ചക്ക് ഹിന്ദു പാർലമെൻറ് ഒരുക്കമാണ്. ശബരിമല അതിക്രമിച്ച് കടക്കാൻ വരുന്നവരെ വിശ്വാസികളായി കാണാൻ പ്രയാസമാണ്. അമ്മാരുടെയും സ്ത്രീകളുടെയും നേതൃത്വത്തിൽ ഭക്തജനങ്ങൾ അത് തടയും. ഇതിന് പന്തളം രാജാവിെൻറയും തന്ത്രിയുടെയും ഉപദേശപ്രകാരം ആക്ഷൻ കൗൺസിൽ രൂപവത്കരിക്കുമെന്നും അവർ പറഞ്ഞു. അഡ്വ. പി.ആർ. ദേവദാസ്, സി.പി. സുഗതൻ, ഡോ. എ. ഹരിനാരായണൻ, സുരേഷ്, സുമേഷ്കുമാർ, കോട്ടയ്ക്കം ജയകുമാർ, പാറത്തോട് വിജയൻ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.