തിരുവനന്തപുരം: രാമൻ എന്ന വാക്ക് ഉണ്ടാകുന്നത് രമ്യതയിൽനിന്നാണെന്നും രമ്യതയെന്നാൽ യോജിപ്പെന്ന് തിരിച്ചറിയാത്തവരാണ് രാമായണത്തിെൻറ പേറ്റൻറ് സ്വന്തമാക്കാൻ മുന്നോട്ടുവന്നിരിക്കുന്നതെന്നും സ്പീക്കർ പി. ശ്രീരാമൃഷ്ണൻ. ജനാധിപത്യത്തിെൻറ ആദ്യപാഠങ്ങള്‍ രാമായണത്തിലുണ്ട്. സ്ത്രീപക്ഷ-ദലിത് ചിന്തകൾ അതിലുണ്ട്. കൃതികളെ വായിക്കേണ്ടത് ഇന്നത്തെ കാഘട്ടത്തിൽ നിന്നുമാത്രമല്ല അത് ഉണ്ടായ കാലഘട്ടംകൂടി തിരിച്ചറിഞ്ഞാകണം. വായിക്കുന്ന മനുഷ്യെൻറ മനസ്സിെൻറ ബോധ്യത്തിനനുസരിച്ച് എല്ലാ തരത്തിലുള്ള വ്യാഖ്യാനങ്ങൾക്കും സാധ്യതയുള്ള മഹത്തായ കൃതിയാണ് രാമായണം. പാരമ്പര്യം അഭയകേന്ദ്രങ്ങളല്ല, ആയുധപ്പുരയാണ്. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിച്ച ഷോര്‍ട്ട്ഫിലിം-സാഹസിക ഫോട്ടോഗ്രഫി അവാര്‍ഡ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കലാകാരന് സ്വാതന്ത്ര്യമുണ്ടാകുമ്പോൾ മാത്രമേ കലയിൽ വിസ്ഫോടനം സംഭവിക്കൂ. ഇന്ന് കലയില്‍ അഭിപ്രായം പാടില്ല, സിനിമ ചെയ്യാന്‍ പാടില്ല, എഴുതാന്‍ പാടില്ല തുടങ്ങിയ നിബന്ധനകളാണ്. എം.ടിയുടെ 'നിര്‍മാല്യം' കേരളത്തിെൻറ സഹിഷ്ണുതയുടെ ഏറ്റവും വലിയ പ്രതീകമാണ്. അവഗണിക്കപ്പെട്ട വിഭാഗങ്ങളെ മുന്‍നിരയില്‍ കൊണ്ടുവരാന്‍ ആവശ്യമായ പദ്ധതികള്‍ കഴിഞ്ഞ രണ്ടു വര്‍ഷം യുവജന ക്ഷേമ ബോര്‍ഡ് നടപ്പാക്കിയതായി അധ്യക്ഷത വഹിച്ച മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. ഷോര്‍ട്ട് ഫിലിം, സാഹസിക ഫോട്ടോഗ്രഫി അവാർഡുകൾ മന്ത്രിയും സ്പീക്കറും വിതരണം ചെയ്തു. യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ബിജു, യുവജന കമീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോം, അംഗങ്ങളായ ഷെരീഫ് പാലോളി, സന്തോഷ് കാല, മെംബര്‍ സെക്രട്ടറി എം. എസ്. കണ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.