തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികൾക്ക് ചട്ടം കാറ്റിൽപ്പറത്തി പരോളും ഇളവുകളും നൽകിയ സർക്കാർ നടപടി നിയമവാഴ്ചയിൽ വിശ്വസിക്കുന്നവരെ ഞെട്ടിെച്ചന്ന് േകാൺഗ്രസ് പ്രവർത്തക സമിതിയംഗം ഉമ്മൻ ചാണ്ടി. കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് കണ്ണൂർ ജയിലിൽ നടക്കുന്നത്. ജയിൽ ചട്ടപ്രകാരം വർഷം പരമാവധി 60 ദിവസമാണ് പരോൾ. എന്നാൽ, ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന സി.പി.എം നേതാവ് പി.കെ. കുഞ്ഞനന്തന് നാലര വർഷത്തിനിടെ 344 ദിവസം പരോളും 45 ദിവസം ആശുപത്രിവാസവും ലഭിച്ചു. എട്ടാം പ്രതിയും സി.പി.എം നേതാവുമായ കെ.സി. രാമചന്ദ്രന് ലഭിച്ചത് 232 ദിവസം പരോളും 85 ദിവസം ആശുപത്രിവാസവും. ഇതിൽ 28 ദിവസം ആയുർവേദ ചികിത്സയായിരുന്നു. മറ്റ് പ്രതികൾക്കും അനർഹമായി പരോൾ ആനുകൂല്യം നൽകുന്നതായി റിപ്പോർട്ടുണ്ട്. ഇതിനെക്കുറിച്ച് അടിയന്തരമായി അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിക്കയച്ച കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.