പാറശ്ശാല: ചെങ്കൽ മഹേശ്വരം ശിവപാർവതി ക്ഷേത്രത്തിൽ ബോംബ് വെക്കുമെന്നും ക്ഷേത്രത്തിലെ സ്വാമിയെയും കുടുംബത്തെയും വധിക്കുമെന്നും കാണിച്ച് ഊമക്കത്ത്. എറണാകുളത്ത് നിന്നാണ് കത്ത് പോസ്റ്റ് ചെയ്തത്. ക്ഷേത്രത്തിൽ പുതുതായി നിർമിക്കുന്ന 111 അടി ഉയരമുള്ള ശിവലിംഗത്തിെൻറ പണി നിർത്തിവെക്കണമെന്നും അല്ലാത്തപക്ഷം ക്ഷേത്രം ബോംബ് െവച്ച് തകർക്കുമെന്നുമാണ് ഭീഷണി. സ്വാമിക്കും ക്ഷേത്രത്തിനും സംരക്ഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതിനൽകിയതായി ക്ഷേത്രം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.