മുലയൂട്ടല്‍ വാരാചരണത്തിന്​ ആദ്യാമൃതം കാമ്പയിൻ

തിരുവനന്തപുരം: ലോക മുലയൂട്ടല്‍ വാരാചരണത്തി​െൻറ ഭാഗമായി ആദ്യാമൃതം കാമ്പയിൻ ആരംഭിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ. ആഗസ്റ്റ് ഒന്നുമുതല്‍ ഏഴുവരെയാണ് ലോക മുലയൂട്ടല്‍ വാരം. ഈ ഒരാഴ്ച ബസ് സ്റ്റാൻഡുകളിലും പൊതുസ്ഥലങ്ങളിലും മുലയൂട്ടാന്‍ താൽക്കാലിക മുറി ഒരുക്കിക്കണം. മൂന്നു വര്‍ഷത്തിനകം അമ്മമാര്‍ക്ക് സ്വസ്ഥമായി മുലയൂട്ടാൻ സൗകര്യമൊരുക്കും. വാരാചരണത്തി​െൻറ സംസ്ഥാനതല ഉദ്ഘാടനം ബുധനാഴ്ച ഉച്ചക്ക് 12ന് തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ മന്ത്രി കെ.കെ. ശൈലജ നിർവഹിക്കും. സ്ത്രീകളിെലയും കുട്ടികളിെലയും പോഷണക്കുറവ് പരിഹരിക്കാൻ വനിതാ ശിശുവികസന വകുപ്പ് സമ്പുഷ്ടകേരളം പദ്ധതി നടപ്പാക്കും. ഒക്‌ടോബര്‍ 15ന് ലോക ഭക്ഷ്യദിനത്തിൽ പദ്ധതി ആരംഭിക്കും. ഇതനുസരിച്ച് അംഗന്‍വാടി വര്‍ക്കര്‍മാർക്കും ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍ക്കും സ്മാര്‍ട്ട് ഫോൺ നൽകും. ഗുണഭോക്താക്കളുടെ വിവരം ഫോണിലെ ആപ്ലിക്കേഷന്‍ വഴി വര്‍ക്കര്‍ നൽകണം. ഇത് പ്രാബല്യത്തില്‍ വരുന്നതോടെ അംഗൻവാടിയില്‍ ഉപയോഗിക്കുന്ന 11 രജിസ്റ്ററുകളും നിര്‍ത്തും. ആദ്യഘട്ടത്തില്‍ ഇതിനായി 8500 ഫോൺ വാങ്ങും. ആദ്യഘട്ടത്തില്‍ വയനാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.