തകർന്ന റോഡിൽ വാഴനട്ട്​ പ്രതിഷേധം

വെമ്പായം: നാലുമാസം മുമ്പ് ടാർ ചെയ്ത മദപുരം-ചിറത്തലയ്ക്കൽ റോഡ് തകർന്നു. റോഡി​െൻറ പല ഭാഗങ്ങളും കുഴികള്‍ നിറഞ്ഞ് സഞ്ചാരയോഗ്യമല്ലാതായതോടെ നാട്ടുകാര്‍ റോഡില്‍ വാഴ നട്ട് പ്രതിഷേധിച്ചു. നാലുമാസം മുമ്പാണ് 25 ലക്ഷം രൂപ ചെലവാക്കി തിരുവനന്തപുരം ജില്ല പഞ്ചായത്ത് റോഡ് റീ ടാർ ചെയ്യുകയും പാര്‍ശ്വങ്ങള്‍ കോണ്‍ക്രീറ്റ് ചെയ്യുകയും ചെയ്തത്. ഇപ്പോള്‍ റോഡിലെ പല ഭാഗങ്ങളും ടാര്‍ ഇളകി വലിയ കുഴിയായിരിക്കുകയാണ്. നിർമാണത്തിലെ അപാകതയും അഴിമതിയുമാണ് മാസങ്ങള്‍ക്കകം റോഡ് തകരാനിടയാക്കിയതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. madha (ഫോട്ടോ-മദപുരം ചിറത്തലയ്ക്കൽ റോഡില്‍ നാട്ടുകാര്‍ വാഴ നട്ട് പ്രതിഷേധിക്കുന്നു)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.