സംഗീത നാടക അക്കാദമി നാടകോത്സവം

വെഞ്ഞാറമൂട്: കേരള സംഗീത നാടക അക്കാദമിയുടെ ജില്ലയിലെ പ്രതിമാസ നാടകത്തി​െൻറ ആദ്യവേദി രംഗപ്രഭാത് നാടകഗ്രാമത്തിൽ ആരംഭിച്ചു. തിരുവനന്തപുരം സൗപർണികയുടെ 'നിർഭയ' എന്ന നാടകമാണ് നാടകോത്സവത്തിൽ ആദ്യമായി അവതരിപ്പിച്ചത്. സംസ്ഥാന നാടകമത്സരത്തിന് അന്തിമ പട്ടികയിൽവന്ന പത്തുനാടകങ്ങളിൽ ആറെണ്ണമാണ് വെഞ്ഞാറമൂട്ടിൽ ഓരോമാസവും അവതരിപ്പിക്കുക. നെഹ്രു യുവകേന്ദ്രയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഡി.കെ. മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ്. അനിൽ അധ്യക്ഷത വഹിച്ചു. നാടക സംവിധായകൻ അശോക് ശശി, എഴുത്തുകാരായ വിഭു പിരപ്പൻകോട്, എസ്.ആർ. ലാൽ, രംഗപ്രഭാത് ഡയറക്ടർ കെ.എസ്. ഗീത, നാടക് കൂട്ടായ്മ സംസ്ഥാന ട്രഷറർ അമൽനാഥ്, അബൂഹസൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ സംഗീത നാടക അക്കാദമിയുടെ 2018ലെ കലാശ്രീപുരസ്‌കാരം നേടിയ നാടകപ്രവർത്തകൻ കണ്ണൂർ വാസൂട്ടി, കാഥിൻ പുളിമാത്ത് ശ്രീകുമാർ എന്നിവരെ ആദരിച്ചു. 31saj21.jpg (ഫോട്ടോ -സംഗീതനാടക അക്കാദമി തിരുവനന്തപുരം ജില്ലയിൽ നടത്തുന്ന നാടകോത്സവത്തി​െൻറ ഉദ്ഘാടനം രംഗപ്രഭാത് നാടക ഗ്രാമത്തിൽ ഡി.കെ. മുരളി എം.എൽ.എ നിർവഹിക്കുന്നു)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.