തിരുവനന്തപുരം: ജില്ലയിലെ വിവിധ ഭാഗങ്ങളിൽ മായം കലർന്ന സ്വർണം വിൽക്കുന്നു എന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ഒാൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻറ് അസോസിയേഷൻ ജില്ല ഭാരവാഹികൾ അറിയിച്ചു. അസോസിയേഷന് കീഴിലുള്ള പ്രമുഖ ജ്വല്ലറികൾ എല്ലാം തന്നെ ഹാൾ മാർക്ക് ചെയ്ത സ്വർണമാണ് വിൽക്കുന്നത്. അർബുദകാരിയായ ഇറിഡിയം പോലുള്ള ലോഹങ്ങൾ ഒരു ജ്വല്ലറിയിലും ആഭരണനിർമാണത്തിന് ഉപയോഗിക്കുന്നില്ല. സ്വർണാഭരണങ്ങളുടെ ഗുണമേന്മ പരിശോധിക്കുന്നതിനായി ഗവൺമെൻറ് തന്നെ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ എവിടെ നിന്നും ഇത്തരം ആഭരണങ്ങൾ വിൽക്കുന്നതായി പരാതി കിട്ടിയിട്ടില്ല. സ്വർണവ്യാപാരമേഖലയെ മോശമായി ചിത്രീകരിക്കുന്ന ഇത്തരം വ്യാജ വാർത്തകൾക്കെതിരെ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.