കടലെടുക്കുന്നു...

വലിയതുറ: ശക്തമായ കടലാക്രമണത്തിൽ പത്തിലധികം വീടുകള്‍ കടലെടുത്തു, നൂറിലധികം വീടുകള്‍ അപകടഭീഷണിയില്‍. തീരദേശറോഡുകള്‍ പൂർണമായി വെള്ളെക്കട്ടിലായി. വരും ദിവസങ്ങളിലും മഴ തുടർന്നാൽ തീരത്തെ വീടുകള്‍ പലതും വെള്ളത്തിനടിയിലാകും. മാസങ്ങളായി ദുരിതത്തിലായ പനത്തുറ മുതല്‍ വേളി വരെയുള്ള തീരപ്രദേശത്തേക്ക് ചൊവ്വാഴ്ച പുലര്‍ച്ചയോടെ കടല്‍ കൂടുതല്‍ ശക്തമായി അടിച്ച് കയറുകയായിരുന്നു. വലിയതുറ, കുഴിവിളാകം, ശംഖുംമുഖത്തിന് സമീപം ഭാഗങ്ങളിൽ വീടുകൾ തകര്‍ന്ന് നാശനഷ്ടമുണ്ടായി. പൂന്തുറ, ബീമാപള്ളി, വലിയതുറ, ശംഖുംമുഖം, വെട്ടുകാട് ഭാഗങ്ങളിള്‍ രാത്രി വൈകിയും തിരമാലകള്‍ ശക്തമായി അടിച്ചുകയറുകയാണ്. അഞ്ചാം നിര വരെയുള്ള വീടുകളിലേക്കും ജലം ഇരച്ചുകയറി. വേളി, പൂന്തുറ പൊഴികള്‍ കൂടി മുറിച്ചതോടെയാണ് കടലാക്രമണം രൂക്ഷമായത്. ഈ സമയം കൂടുതല്‍ ജലം എത്തിയതോടെ തിരമാലകള്‍ വളരെ ഉയരത്തില്‍ തീരത്തെത്തി. റോഡുകൾ പൊട്ടിത്തകര്‍ന്നതും ജലമൊഴുകാന്‍ സംവിധാനമില്ലാത്തതും മറ്റൊരു ദുരിതമായി. വള്ളക്കടവ് കാരാളിറോഡില്‍ വന്‍ മരം കടപുഴകി പുത്തനാറിലേക്കും റോഡി​െൻറ ഒരുഭാഗത്തേക്കുമായി വീണു. ഇതുവഴിയുള്ള ഗതാഗതം മണിക്കൂറോളം മുടങ്ങി. ഫയര്‍ഫോഴ്സ് എത്തി മരം മുറിച്ച് മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. അപകടം മുന്നില്‍ കണ്ട് തീരദേശത്ത് നിന്നും പല കുടുംബങ്ങളും ബന്ധുവീടുകളിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും അഭയം തേടി. നിരവധി വീടുകളിലെ വീട്ടുപകരണങ്ങള്‍ കടലെടുത്തിട്ടുണ്ട്. എന്നാൽ റവന്യൂ അധികൃതര്‍ ഉൾപ്പെെടയുള്ളവര്‍ എത്താത്തത് പ്രതിഷേധത്തിനിടയാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.