കഴക്കൂട്ടം: തെറ്റിയാർ തോട് കരകവിഞ്ഞതിനെത്തുടർന്ന് ഒമ്പത് വീട്ടുകാർ ഒറ്റപ്പെട്ടു. തെറ്റിയാർ തോട് കായലിനോട് കൂടിച്ചേരുന്ന നഗരസഭയുടെ പൗണ്ടുകടവ് വാർഡിലെ പുളിമുട്ടം ഭാഗത്തെ താമസക്കാരായ കുടുംബങ്ങളാണ് ദുരിതത്തിലായത്. ഇവർക്കായി തെറ്റിയാറിന് കുറുകെ 15 അടി പൊക്കത്തിൽ നിർമിച്ച നടപ്പാലം പൂർണമായി വെള്ളത്തിൽ മുങ്ങി. പുളിമുട്ടം നാല്പതടി പാലത്തിനു സമീപം പുതുവൽ പുത്തൻ വീട് താമസക്കാരായ രഞ്ജിത്ത് (35 ), ജയരാജ് (52 ), പൂമണി (61), പൊന്നമ്മ (62 ), പുളിമുട്ടം മമ്പുറം നിവാസികളായ ജമീല (56), നസീമ (41), റംലത്ത് (63), ബദറുദീൻ (56), സുലൈമാൻ (58) തുടങ്ങിയവരുടെ വീടുകളാണ് ഒറ്റപ്പെട്ടത്. ഇവർ താമസിക്കുന്ന തുരുത്തിെൻറ കിഴക്കുഭാഗം വേളിമല വി.എസ്.എസ്.സിയുടെ ഭാഗമായതിനാൽ പാലം കടന്ന് ഇപ്പുറത്തെത്തിയാൽ മാത്രമേ അവശ്യവസ്തുക്കൾ ഉൾപ്പെടെയുള്ളവ വാങ്ങാൻ കഴിയൂ. നടപ്പാലത്തിന് മുകളിൽ കഴുത്തോളം ഉയരത്തിലാണ് ഇപ്പോഴും വെള്ളം ഒഴുകുന്നത്. വേളിയിൽ പൊഴി മുറിച്ചതിനാൽ ഉടൻ വെള്ളമിറങ്ങുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.