ജെറ്റ് എയർവേസ്​ വിമാനം വൈകി പ്രതിഷേധവുമായി യാത്രികർ

വള്ളക്കടവ്: യന്ത്രത്തകരാറിനെ തുടർന്ന് തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെടേണ്ട ജെറ്റ് എയർവേസ് വിമാനം വൈകി, യാത്രക്കാർ പ്രതിഷേധിച്ചു. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പുറപ്പെടേണ്ട വിമാനമാണ് വൈകിയത്. ടേക്ക് ഓഫിന് ഒരുങ്ങി റൺവേയിൽ എത്തിയപ്പോഴാണ് യന്ത്രത്തകരാറുണ്ടായത്. ഇതോടെ വിമാനം പറക്കാൻ കഴിയില്ലെന്ന് പൈലറ്റ് എയർ ട്രാഫിക് കൺട്രോൾ റൂമിലേക്ക് സന്ദേശം നൽകി. യാത്രക്കാരെ തിരിച്ചിറക്കി വിമാനം റൺവേയിൽനിന്ന് പാർക്കിങ്ങ് ഏരിയയിലേക്ക് മാറ്റുകയും ചെയ്തു. വൈകുമെന്ന് അറിഞ്ഞതോടെ യാത്രക്കാർ പ്രതിഷേധിച്ചു. തുടർന്ന് കമ്പനി അധികൃതരെത്തി രണ്ട് മണിക്കൂറിനകം പുറപ്പെടുമെന്ന് ഉറപ്പ് നൽകി. പിന്നീട് യാത്രക്കാർക്ക് ഭക്ഷണവും വെള്ളവും നൽകി. ഉച്ചക്ക് ഒന്നരയോടെ യന്ത്രത്തകരാർ പരിഹരിച്ചു. തുടർന്ന്, 92 യാത്രക്കാരുമായി വിമാനം പുറപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.